Say, "O my people, work according to your position; [for] indeed, I am working. And you are going to know who will have succession in the home. Indeed, the wrongdoers will not succeed." (Al-An'am [6] : 135)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുക; ഞാനും പ്രവര്‍ത്തിക്കാം. ഈ ലോകത്തിന്റെ ഒടുക്കം ആര്‍ക്കനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങളറിയുക തന്നെ ചെയ്യും. ഒന്നു തീര്‍ച്ച; അക്രമികള്‍ വിജയിക്കുകയില്ല. (അല്‍അന്‍ആം [6] : 135)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ സമുദായമേ, നിങ്ങൾ നിങ്ങളുടെ പാതയിൽ തന്നെ ഉറച്ചു നിലനിന്നു കൊള്ളുക; അതായത് നിങ്ങളുടെ നിഷേധത്തിലും വഴികേടിലും തന്നെ. ഞാൻ നിങ്ങളുടെ ഒഴിവുകഴിവുകൾ അവസാനിപ്പിക്കുകയും വ്യക്തമായി (അല്ലാഹുവിൻ്റെ സന്ദേശം) എത്തിച്ചു നൽകിയതിലൂടെ നിങ്ങൾക്ക് മേൽ തെളിവ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങളുടെ നിഷേധവും വഴികേടും ഞാൻ ശ്രദ്ധിക്കുന്നേയില്ല. മറിച്ച്, ഞാൻ നിലകൊള്ളുന്ന സത്യത്തിന് മേൽ തന്നെ ഉറപ്പോടെ ഞാൻ നിലകൊള്ളും. ഇഹലോകത്ത് ആർക്കാണ് (അല്ലാഹുവിൻ്റെ) സഹായമുണ്ടാവുകയെന്നും, ഭൂമി ആരാണ് അനന്തരമെടുക്കുകയെന്നും, ആർക്കായിരിക്കും പരലോകഭവനം ലഭിക്കുകയെന്നും നിങ്ങൾ തിരിച്ചറിയുന്നതാണ്. തീർച്ചയായും ബഹുദൈവാരാധകർ ഇഹലോകത്തോ പരലോകത്തോ വിജയിക്കുന്നതല്ല. മറിച്ച്, ഇഹലോകത്തുള്ള എന്തെല്ലാം കൊണ്ട് നിങ്ങൾ സുഖമനുഭവിച്ചാലും നിങ്ങളുടെ പര്യവസാനം പരാജയത്തിൽ മാത്രമായിരിക്കും.