Skip to main content

وَجَعَلُوْا لِلّٰهِ مِمَّا ذَرَاَ مِنَ الْحَرْثِ وَالْاَنْعَامِ نَصِيْبًا فَقَالُوْا هٰذَا لِلّٰهِ بِزَعْمِهِمْ وَهٰذَا لِشُرَكَاۤىِٕنَاۚ فَمَا كَانَ لِشُرَكَاۤىِٕهِمْ فَلَا يَصِلُ اِلَى اللّٰهِ ۚوَمَا كَانَ لِلّٰهِ فَهُوَ يَصِلُ اِلٰى شُرَكَاۤىِٕهِمْۗ سَاۤءَ مَا يَحْكُمُوْنَ   ( الأنعام: ١٣٦ )

wajaʿalū
وَجَعَلُوا۟
And they assign
അവര്‍ ആക്കി (വെച്ചു), ഏര്‍പ്പെടുത്തി
lillahi
لِلَّهِ
to Allah
അല്ലാഹുവിനു
mimmā dhara-a
مِمَّا ذَرَأَ
out of what He produced
അവന്‍ സൃഷ്‌ടിച്ചുണ്ടാക്കിയതില്‍ നിന്നു
mina l-ḥarthi
مِنَ ٱلْحَرْثِ
of the crops
വിള (കൃഷി)യില്‍ നിന്നു, വിളയായിട്ടു
wal-anʿāmi
وَٱلْأَنْعَٰمِ
and the cattle
കാലികളിലും
naṣīban
نَصِيبًا
a share
ഒരു പങ്കു, ഓഹരി
faqālū
فَقَالُوا۟
and they say
എന്നിട്ടു അവര്‍ പറഞ്ഞു, പറയുകയാണു
hādhā lillahi
هَٰذَا لِلَّهِ
"This (is) for Allah"
ഇതു അല്ലാഹുവിനാണു
bizaʿmihim
بِزَعْمِهِمْ
by their claim
അവരുടെ ജല്‍പനമനുസരിച്ച്‌, ജല്‍പനത്തില്‍
wahādhā
وَهَٰذَا
"And this
ഇതു
lishurakāinā
لِشُرَكَآئِنَاۖ
(is) for our partners"
നമ്മുടെ പങ്കാളികള്‍ക്കാണു
famā kāna
فَمَا كَانَ
But what is
എന്നിട്ടു (എന്നാല്‍) ആയിത്തീര്‍ന്നതു
lishurakāihim
لِشُرَكَآئِهِمْ
for their partners
അവരുടെ പങ്കാളികള്‍ക്കു
falā yaṣilu
فَلَا يَصِلُ
(does) not reach
അതു (എത്തി)ചേരുകയില്ല
ilā l-lahi
إِلَى ٱللَّهِۖ
[to] Allah
അല്ലാഹുവിലേക്കു
wamā kāna
وَمَا كَانَ
while what is
ആയിത്തീര്‍ന്നതോ
lillahi
لِلَّهِ
for Allah
അല്ലാഹുവിനു
fahuwa yaṣilu
فَهُوَ يَصِلُ
then it reaches
അതു ചേരുന്നു, ചേരും
ilā shurakāihim
إِلَىٰ شُرَكَآئِهِمْۗ
[to] their partners
അവരുടെ പങ്കാളികളിലേക്കു
sāa
سَآءَ
Evil
വളരെ ചീത്ത, മോശം
mā yaḥkumūna
مَا يَحْكُمُونَ
(is) what they judge
അവര്‍ വിധിക്കുന്നതു.

Wa ja'aloo lillaahi mimmaa zara-a minal harsi walan'aami naseeban faqaaloo haazaa lillaahi biza'mihim wa haaza lishurakaa'inaa famaa kaana lishurakaaa'ihim falaa yasilu ilal laahi wa maa kaana lillaahi fahuwa yasilu ilaa shurakaaa'ihim; saaa'a maa yahkumoon (al-ʾAnʿām 6:136)

English Sahih:

And they [i.e., the polytheists] assign to Allah from that which He created of crops and livestock a share and say, "This is for Allah," by their claim, "and this is for our 'partners' [associated with Him]." But what is for their "partners" does not reach Allah, while what is for Allah – this reaches their "partners." Evil is that which they rule. (Al-An'am [6] : 136)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: ''ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.'' അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത! (അല്‍അന്‍ആം [6] : 136)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും.[1] അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

[1] മനുഷ്യരുടെ സ്വത്തില്‍ അല്ലാഹുവിനുളള അവകാശമാണ് സകാത്തും സദഖയും. പുണ്യാത്മാക്കള്‍ക്ക് മനുഷ്യര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ 'അവകാശ'മാണ് നേര്‍ച്ചവഴിപാടുകള്‍. സകാത്തും സ്വദഖയുമായി നല്‍കേണ്ട വിഹിതത്തില്‍ കമ്മി വരുത്തിക്കൊണ്ട് പോലും പുണ്യാത്മാക്കള്‍ക്കുള്ള നേര്‍ച്ചവഴിപാടുകള്‍ അവര്‍ നിറവേറ്റുന്നു. നേര്‍ച്ചക്കായി നീക്കിവച്ചത് ഒരിക്കലും അവര്‍ വകമാറ്റി ചെലവഴിക്കുകയില്ല. അല്ലാഹുവിൻ്റെ കാര്യത്തിലുള്ളതിൻ്റെ എത്രയോ ഇരട്ടിയാണ് അവര്‍ക്ക് 'നേര്‍ച്ചക്കാരുടെ' കാര്യത്തിലുള്ള നിഷ്‌കര്‍ഷ.