Say, "I do not find within that which was revealed to me [anything] forbidden to one who would eat it unless it be a dead animal or blood spilled out or the flesh of swine – for indeed, it is impure – or it be [that slaughtered in] disobedience, dedicated to other than Allah. But whoever is forced [by necessity], neither desiring [it] nor transgressing [its limit], then indeed, your Lord is Forgiving and Merciful." (Al-An'am [6] : 145)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: എനിക്കു ബോധനമായി ലഭിച്ചവയില്‍, ഭക്ഷിക്കുന്നവന് തിന്നാന്‍ പാടില്ലാത്തതായി ഒന്നും ഞാന്‍ കാണുന്നില്ല; ശവവും ഒഴുക്കപ്പെട്ട രക്തവും പന്നിമാംസവും ഒഴികെ. അവയൊക്കെ മ്ലേച്ഛ വസ്തുക്കളാണ്. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട് അധാര്‍മികമായതും വിലക്കപ്പെട്ടതു തന്നെ. അഥവാ, ആരെങ്കിലും നിര്‍ബന്ധിതാവസ്ഥയില്‍ ധിക്കാരം ഉദ്ദേശിക്കാതെയും അത്യാവശ്യ പരിധി ലംഘിക്കാതെയുമാണെങ്കില്‍ വിലക്കപ്പെട്ടവ തിന്നുന്നതിനു വിരോധമില്ല. നിന്റെ നാഥന് ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച. (അല്‍അന്‍ആം [6] : 145)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: എനിക്ക് ബോധനം നല്കപ്പെട്ടിട്ടുള്ളതില് ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന് നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്റെ നാഥന് തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു എനിക്ക് സന്ദേശം നൽകിയതിൽ നിഷിദ്ധമാക്കപ്പെട്ടതായി ഒന്നും തന്നെ ഞാൻ കാണുന്നില്ല; (മതപരമായി നിർദേശിക്കപ്പെട്ട രീതിയിൽ) അറുക്കപ്പെടാതെ ചത്ത ശവം, ഒഴുകിയ രക്തം, പന്നിമാംസം എന്നിവ ഒഴികെ. അവ നജിസും (മാലിന്യം) നിഷിദ്ധവുമാകുന്നു. അല്ലെങ്കിൽ അല്ലാഹുവിൻ്റെ പേരിലല്ലാതെ അറുക്കപ്പെട്ടവയും; വിഗ്രഹങ്ങൾക്ക് വേണ്ടി ബലി നൽകപ്പെട്ടവ ഉദാഹരണം. കടുത്ത വിശപ്പ് പോലുള്ള അനിവാര്യതകൾ ഈ നിഷിദ്ധമാക്കപ്പെട്ടവയിൽ നിന്ന് ഭക്ഷിക്കാൻ ആരെയെങ്കിലും നിർബന്ധിതരാക്കിയാൽ -അവൻ ഇവ ആസ്വാദനത്തിനായി ഭക്ഷിക്കാൻ ഉദ്ദേശിച്ചവനല്ലെങ്കിൽ- അനിവാര്യത മറികടക്കാൻ വേണ്ടത്ര മാത്രം ഭക്ഷിക്കുന്നെങ്കിൽ അതിൽ അവൻ്റെ മേൽ തെറ്റില്ല. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് കടുത്ത പ്രയാസത്തിൽ അവ ഭക്ഷിച്ചയാൾക്ക് പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവനോട് കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു.