And when you see those who engage in [offensive] discourse concerning Our verses, then turn away from them until they enter into another conversation. And if Satan should cause you to forget, then do not remain after the reminder with the wrongdoing people. (Al-An'am [6] : 68)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നമ്മുടെ വചനങ്ങളെ ആരെങ്കിലും പരിഹസിക്കുന്നതു നിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ മറ്റു വല്ല സംസാരത്തിലും വ്യാപൃതമാവും വരെ നീ അവരില്‍നിന്ന് അകന്നു നില്ക്കുക. വല്ലപ്പോഴും പിശാച് നിന്നെ വിസ്മൃതിയിലാക്കിയാല് ഓര്മ വന്ന ശേഷം നീ ആ അതിക്രമികളോടൊപ്പമിരിക്കരുത്. (അല്‍അന്‍ആം [6] : 68)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ ആയത്തുകളെ (ദൃഷ്ടാന്തങ്ങളെ) പരിഹസിച്ചു കൊണ്ടും കളിയാക്കി കൊണ്ടും സംസാരിക്കുന്ന ബഹുദൈവാരാധകരെ കണ്ടാൽ താങ്കൾ അവരിൽ നിന്ന് അകന്നു നിൽക്കുക. നമ്മുടെ ദൃഷ്ടാന്തങ്ങളോടുള്ള പരിഹാസം ഉൾക്കൊള്ളാത്ത മറ്റൊരു സംസാരത്തിലേക്ക് അവർ പ്രവേശിക്കുന്നത് വരെ (അപ്രകാരം അകന്നു നിൽക്കുക). പിശാച് താങ്കളെ മറപ്പിച്ചു കളയുകയും, താങ്കൾ അവരോടൊപ്പം ഇരുന്നു പോവുകയും, ശേഷം ഓർമ്മ വരികയും ചെയ്താൽ (ഉടനെ) അവരുടെ സദസ്സിൽ നിന്ന് മാറിനിൽക്കുക. ആ അതിക്രമികളോടൊപ്പം താങ്കൾ ഇരിക്കരുത്.