And when it is said to them, "Come, the Messenger of Allah will ask forgiveness for you," they turn their heads aside and you see them evading while they are arrogant. (Al-Munafiqun [63] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
'വരിക, ദൈവദൂതന് നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിച്ചുകൊള്ളു'മെന്ന് പറഞ്ഞാല്‍ അവര്‍ തങ്ങളുടെ തല തിരിച്ചുകളയും. അഹങ്കാരപൂര്‍വം അവര്‍ വരാന്‍ വിസമ്മതിക്കുന്നതായി നിനക്കു കാണാം. (അല്‍മുനാഫിഖൂന്‍ [63] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ ദൂതന് നിങ്ങള്‍ക്കു വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ദൂതരോട് നിങ്ങൾ ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞു കൊണ്ട് അവിടുത്തെ അരികിലേക്ക് വരൂ! അവിടുന്ന് നിങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടും' എന്ന് ഈ കപടവിശ്വാസികളോട് പറയപ്പെട്ടാൽ അവർ തല തിരിച്ചു കൊണ്ട് പരിഹാസത്തോടും പുഛത്തോടും കൂടി തിരിഞ്ഞു പോകും. കൽപ്പിക്കപ്പെട്ടതിൽ നിന്ന് -സത്യം സ്വീകരിക്കാതെയും അതിന് കീഴൊതുങ്ങാതെയും- അഹങ്കാരത്തോടെ അവർ തിരിഞ്ഞു പോകുന്നതും നിനക്ക് കാണാം.