The Day He will assemble you for the Day of Assembly – that is the Day of Deprivation. And whoever believes in Allah and does righteousness – He will remove from him his misdeeds and admit him to gardens beneath which rivers flow, wherein they will abide forever. That is the great attainment. (At-Taghabun [64] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ മഹാസംഗമ ദിവസം അല്ലാഹു നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുമ്പോള്‍; ഓര്‍ക്കുക, അതത്രെ ലാഭചേതങ്ങളുടെ ദിവസം. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കളയും. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് അതിമഹത്തായ വിജയം. (അത്തഗാബുന്‍ [64] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ സമ്മേളനദിനത്തിന് നിങ്ങളെ അവന് ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം.[1] ആര് അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.
[1] തങ്ങള്‍ക്ക് എത്ര വലിയ നഷ്ടമാണ് നേരിട്ടിരിക്കുന്നതെന്ന് അന്തിമ ന്യായവിധിയുടെ നാളില്‍ സത്യനിഷേധികള്‍ക്ക് വ്യക്തമായി ബോധ്യപ്പെടുന്നതാണ്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി എല്ലാവരെയും അല്ലാഹു ഒരുമിച്ചു കൂട്ടുന്ന പരലോകത്തെ നീ ഓർക്കുക. (ഇസ്ലാമിനെ) നിഷേധിച്ചു തള്ളിയവർക്ക് തങ്ങളുടെ നഷ്ടവും കുറവും ബോധ്യപ്പെടുന്ന ദിനമാണത്. അവർ നരകത്തിൽ പ്രവേശിക്കപ്പെട്ടതിനാൽ -സ്വർഗത്തിൽ അവർക്ക് ലഭിക്കേണ്ടിയിരുന്ന- സ്ഥാനങ്ങൾ (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അനന്തരമായി ലഭിക്കും. നരകക്കാരാകട്ടെ; സ്വർഗത്തിൽ പ്രവേശിച്ചവർ -നിഷേധികളായിരുന്നെങ്കിൽ- അവർക്ക് ലഭിക്കേണ്ടിയിരുന്ന നരകത്തിലെ സ്ഥാനങ്ങളും അനന്തരമായെടുക്കും. ആരെങ്കിലും അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയുമാണെങ്കിൽ അവൻ്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയും, കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ അവനെ അല്ലാഹു പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അവരതിൽ നിത്യവാസികളായിരിക്കും. ഒരിക്കലും അവർക്കതിൽ നിന്ന് പുറത്തു പോകേണ്ടി വരില്ല. അതിലെ സുഖസൗകര്യങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല. അവർ നേടിയെടുത്ത ഈ വിജയം; അതാണ് ഒരു നേട്ടവും സമമാകാത്ത മഹത്തരമായ വിജയം.