[He sent] a Messenger [i.e., Muhammad (^)] reciting to you the distinct verses of Allah that He may bring out those who believe and do righteous deeds from darknesses into the light. And whoever believes in Allah and does righteousness – He will admit him into gardens beneath which rivers flow to abide therein forever. Allah will have perfected for him a provision. (At-Talaq [65] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ സുവ്യക്തമായ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു ദൂതനെ അവന് നിയോഗിച്ചിരിക്കുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ, അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അല്ലാഹു അവന് വിശിഷ്ട വിഭവങ്ങളാണ് നല്‍കുക. (അത്ത്വലാഖ് [65] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അഥവാ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ (നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു;) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവൻ (അല്ലാഹു) താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം ഉത്തമമാക്കിയിരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ദൂതരായ മുഹമ്മദ് നബി -ﷺ- യാണ് ഈ ഉൽബോധകൻ. അവിടുന്ന് നിങ്ങൾക്ക് അല്ലാഹുവിൻ്റെ ആയത്തുകൾ ഒരു അവ്യക്തതയും ബാക്കി വെക്കാതെ വിശദമായി പാരായണം ചെയ്തു കേൾപ്പിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ സത്യപ്പെടുത്തുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ വഴികേടിൻ്റെ ഇരുട്ടുകളിൽ നിന്ന് സന്മാർഗത്തിൻ്റെ പ്രകാശത്തിലേക്ക് വരുന്നതിനായി. ആർ അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവോ; അവനെ അല്ലാഹു കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അവരതിൽ നിത്യവാസികളായിരിക്കും. സുഖാനുഭൂതികൾ അവസാനിക്കാത്ത സ്വർഗത്തിൽ അവനെ പ്രവേശിപ്പിച്ചതോടെ അല്ലാഹു അവൻ്റെ ഉപജീവനം ഏറ്റവും നല്ലതാക്കിയിരിക്കുന്നു.