Let a man of wealth spend from his wealth, and he whose provision is restricted – let him spend from what Allah has given him. Allah does not charge a soul except [according to] what He has given it. Allah will bring about, after hardship, ease [i.e., relief]. (At-Talaq [65] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സമ്പന്നന് തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു. (അത്ത്വലാഖ് [65] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കഴിവുള്ളവന് തന്റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന് ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ (നല്കാന്) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം എളുപ്പം ഏര്‍പെടുത്തികൊടുക്കുന്നതാണ്.
2 Mokhtasar Malayalam
സമ്പാദ്യത്തിൽ വിശാലതയുള്ളവർ തൻ്റെ വിശാലതക്ക് അനുസരിച്ച് വിവാഹമോചനം ചെയ്യപ്പെട്ടവർൾക്കും തൻ്റെ കുട്ടിക്കും വേണ്ടി ചിലവഴിക്കട്ടെ! എന്നാൽ ഉപജീവനത്തിൽ ഇടുക്കം അനുഭവിക്കുന്നവർ തങ്ങൾക്ക് അല്ലാഹു നൽകിയതിൽ നിന്ന് (കഴിയുന്നത് പോലെ) ചിലവഴിക്കട്ടെ! ആർക്കും അല്ലാഹു നൽകിയതിന് പുറത്തുള്ളത് അല്ലാഹു ബാധ്യതയാക്കില്ല. അവൻ്റെ സമ്പാദ്യത്തെക്കാൾ കൂടുതലോ, അവന് സാധ്യമാകുന്നതിനെക്കാൾ അധികമോ (നൽകാൻ) അല്ലാഹു അവനെ നിർബന്ധിക്കുകയുമില്ല. അവൻ്റെ ഇടുക്കവും പ്രയാസവും നിറഞ്ഞ അവസ്ഥക്ക് ശേഷം അല്ലാഹു അവന് വിശാലതയും ധന്യതയും നൽകും.