Those cities – We relate to you, [O Muhammad], some of their news. And certainly did their messengers come to them with clear proofs, but they were not to believe in that which they had denied before. Thus does Allah seal over the hearts of the disbelievers. (Al-A'raf [7] : 101)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ നാടുകളെ സംബന്ധിച്ച ചില വിവരങ്ങള്‍ നാം നിനക്ക് പറഞ്ഞു തരികയാണ്: അവരിലേക്കുള്ള ദൈവദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തു വന്നു. എന്നിട്ടും അവര്‍ നേരത്തെ നിഷേധിച്ചു തള്ളിയതില്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. ഇവ്വിധം നാം സത്യനിഷേധികളുടെ മനസ്സുകള്‍ക്ക് മുദ്രവെക്കും. (അല്‍അഅ്റാഫ് [7] : 101)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ നാടുകളുടെ വൃത്താന്തങ്ങളില്‍ ചിലത് നാം നിനക്ക് വിവരിച്ചുതരികയാണ്. അവരിലേക്കയക്കപ്പെട്ട ദൂതന്മാര് വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നിട്ടും മുമ്പ് അവര്‍ നിഷേധിച്ചു തള്ളിയിരുന്നതില്‍ അവര്‍ വിശ്വസിക്കുകയുണ്ടായില്ല. സത്യനിഷേധികളുടെ ഹൃദയങ്ങളിന്മേല് അപ്രകാരം അല്ലാഹു മുദ്രവെക്കും.
2 Mokhtasar Malayalam
കഴിഞ്ഞു പോയ ആ സമൂഹങ്ങൾ; -നൂഹിൻ്റെയും ഹൂദിൻ്റെയും സ്വാലിഹിൻ്റെയും ലൂത്വിൻ്റെയും ശുഐബിൻ്റെയുമെല്ലാം ജനത-; അവരുടെ ചരിത്രം -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾക്ക് നാം പാരായണം ചെയ്തു കേൾപ്പിക്കുകയും, അവരുടെ ചരിത്രം താങ്കൾക്ക് അറിയിച്ചു തരികയും ചെയ്യുന്നു. അവർ നിലകൊണ്ടിരുന്ന നിഷേധവും ശത്രുതയും, അവർക്ക് മേൽ വന്നുപതിച്ച ശിക്ഷയും താങ്കൾക്ക് നാം പറഞ്ഞു നൽകുന്നു. പാഠമുൾക്കൊള്ളുന്നവർക്ക് ഗുണപാഠമായി തീരുന്നതിനത്രെ ഇതെല്ലാം. ഉൽബോധനം സ്വീകരിക്കുന്നവർക്കുള്ള ഉപദേശവുമാണിത്. ആ നാട്ടുകാരിലേക്കെല്ലാം തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുമായി നബിമാർ ചെന്നിട്ടുണ്ട്. ദൂതന്മാർ വന്നെത്തുമ്പോൾ ആ നാട്ടുകാർ അവരെ നിഷേധിക്കുകയായിരിക്കും ചെയ്യുക എന്നത് അല്ലാഹു മുൻപേ അറിഞ്ഞിട്ടുണ്ട്; അതിനാൽ അവർ ആ ദൂതന്മാരിൽ വിശ്വസിക്കുന്നവരായിരുന്നില്ല. തങ്ങളുടെ ദൂതന്മാരെ നിഷേധിച്ച അക്കൂട്ടരുടെ ഹൃദയങ്ങൾക്ക് അല്ലാഹു മുദ്ര വെച്ചതു പോലെ, മുഹമ്മദ് നബി (ﷺ) യെ നിഷേധിക്കുന്നവരുടെ ഹൃദയങ്ങൾക്ക് മേലും അല്ലാഹു മുദ്ര വെക്കുന്നതാണ്. അതിനാൽ അവർക്ക് (അല്ലാഹുവിൽ) വിശ്വസിക്കാനുള്ള സന്മാർഗം ലഭിക്കുന്നതല്ല.