I will turn away from My signs those who are arrogant upon the earth without right; and if they should see every sign, they will not believe in it. And if they see the way of consciousness, they will not adopt it as a way; but if they see the way of error, they will adopt it as a way. That is because they have denied Our signs and they were heedless of them. (Al-A'raf [7] : 146)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു നടക്കുന്നവരെ ഞാനെന്റെ വചനങ്ങളില്‍ നിന്ന് തെറ്റിച്ചുകളയും. എന്തു തെളിവു കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍വഴി കണ്ടാലും അവര്‍ ആ മാര്‍ഗം സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാലോ അവര്‍ ആ പാത പിന്തുടരുകയും ചെയ്യും. നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയെ അപ്പാടെ അവഗണിക്കുകയും ചെയ്തതിനാലാണിത്. (അല്‍അഅ്റാഫ് [7] : 146)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്റെ ഫലമാണത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ദാസന്മാർക്ക് മേൽ ഔന്നത്യം നടിക്കുകയും, -ഒരു ന്യായവുമില്ലാതെ- സത്യം സ്വീകരിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്യുന്നവരെ ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലുമുള്ള എൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുന്നതിൽ നിന്നും, എൻ്റെ ഗ്രന്ഥത്തിലെ ആയത്തുകൾ ഗ്രഹിക്കുന്നതിൽ നിന്നും ഞാൻ വഴിതിരിച്ചു കളയുന്നതാണ്. എല്ലാ ദൃഷ്ടാന്തങ്ങളും അവർ ദർശിച്ചെന്നാലും അവരതിനെ സത്യപ്പെടുത്തുന്നതല്ല. കാരണം അവർ അതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവയെ അവഗണിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനോടും അവൻ്റെ ദൂതനോടും അവർ ശത്രുത വെച്ചു പുലർത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് അവരെ എത്തിക്കുന്ന സത്യത്തിൻ്റെ മാർഗം കണ്ടെത്തിയാൽ അവരതിൽ പ്രവേശിക്കുകയോ, അതിനോട് താല്പര്യം പുലർത്തുകയോ ചെയ്യില്ല. അല്ലാഹുവിൻ്റെ കോപത്തിലേക്ക് വഴിതെളിക്കുന്ന വഴികേടിൻ്റെയും അധർമ്മത്തിൻ്റെയും മാർഗം കണ്ടെത്തിയാൽ അവരതിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ ദൂതന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിക്കുകയും, അവയോട് അശ്രദ്ധ പുലർത്തുകയും ചെയ്തതിൻ്റെ ഫലമായാണ് അവർക്ക് ഇതെല്ലാം വന്നുഭവിച്ചിരിക്കുന്നത്.