Say, [O Muhammad], "O mankind, indeed I am the Messenger of Allah to you all, [from Him] to whom belongs the dominion of the heavens and the earth. There is no deity except Him; He gives life and causes death." So believe in Allah and His Messenger, the unlettered prophet, who believes in Allah and His words, and follow him that you may be guided. (Al-A'raf [7] : 158)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം. (അല്‍അഅ്റാഫ് [7] : 158)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്.) അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്പറ്റുവിന് നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഹേ ജനങ്ങളേ! ഞാൻ നിങ്ങളിലേക്കെല്ലാമുള്ള -അറബികളിലേക്കും അനറബികളിലേക്കുമുള്ള- അല്ലാഹുവിൻ്റെ റസൂൽ (ദൂതൻ) ആകുന്നു. ആകാശഭൂമികളുടെ അധികാരം ഏതൊരുവൻ്റെ കയ്യിൽ മാത്രമാണോ; അവൻ്റെ ദൂതൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. മരിച്ചവരെ അവൻ ജീവിപ്പിക്കുകയും, ജീവിച്ചിരിക്കുന്നവരെ അവൻ മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ -ജനങ്ങളേ!- നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുക. ആ അല്ലാഹുവിൻ്റെ ദൂതനിൽ; മുഹമ്മദ് നബി -ﷺ- യിലും നിങ്ങൾ വിശ്വസിക്കുക. അദ്ദേഹം വായിക്കുകയോ എഴുതുകയോ ചെയ്യാത്ത നിരക്ഷരനാകുന്നു; അല്ലാഹു അവിടുത്തേക്ക് നൽകിയ സന്ദേശം മാത്രമാകുന്നു അവിടുന്ന് കൊണ്ടുവന്നിരിക്കുന്നത്. അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുകയും, തനിക്ക് മേൽ അവതരിപ്പിക്കപ്പെട്ടതിലും (ഖുർആനിൽ), തൻ്റെ മുൻപുള്ള നബിമാർക്ക് മേൽ അവതരിപ്പിക്കപ്പെട്ടതിലും യാതൊരു വേർതിരിവുമില്ലാതെ വിശ്വസിക്കുകയും ചെയ്യുന്നു. അദ്ദേഹം തൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൽ അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുക; എങ്കിൽ ഐഹികജീവിതത്തിലും പാരത്രികജീവിതത്തിലും നിങ്ങൾക്ക് പ്രയോജനകരമായതിലേക്ക് എത്തിപ്പെടാൻ സാധിക്കും.