وَاِذْ قَالَتْ اُمَّةٌ مِّنْهُمْ لِمَ تَعِظُوْنَ قَوْمًاۙ ۨاللّٰهُ مُهْلِكُهُمْ اَوْ مُعَذِّبُهُمْ عَذَابًا شَدِيْدًاۗ قَالُوْا مَعْذِرَةً اِلٰى رَبِّكُمْ وَلَعَلَّهُمْ يَتَّقُوْنَ ( الأعراف: ١٦٤ )
Wa iz qaalat ummatum minhum lima ta'izoona qaw manil laahu muhlikuhum aw mu'azzibuhum 'azaaban shadeedan qaaloo ma'ziratan ilaa Rabbikum wa la'allahum tattaqoon (al-ʾAʿrāf 7:164)
English Sahih:
And when a community among them said, "Why do you advise [or warn] a people whom Allah is [about] to destroy or to punish with a severe punishment?" they [the advisors] said, "To be absolved before your Lord and perhaps they may fear Him." (Al-A'raf [7] : 164)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരില്‍ ഒരു വിഭാഗം ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ''അല്ലാഹു നിശ്ശേഷം നശിപ്പിക്കുകയോ അല്ലെങ്കില്‍ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാനിരിക്കുന്ന ജനത്തെ നിങ്ങളെന്തിന് ഉപദേശിക്കുന്നു?'' അവര്‍ മറുപടി പറഞ്ഞു: ''നിങ്ങളുടെ നാഥന്റെ അടുത്ത് ഞങ്ങള്‍ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് ന്യായം ബോധിപ്പിക്കാന്‍. ഒരുവേള അവര്‍ സൂക്ഷ്മതയുള്ളവരായേക്കാമല്ലോ.'' (അല്‍അഅ്റാഫ് [7] : 164)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്?' എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക)[1] അവര്‍ മറുപടി പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.'
[1] ഒരു വിഭാഗം സബ്ത്തിൻ്റെ പരിശുദ്ധി ലംഘിച്ചുകൊണ്ട് മീന്‍ പിടിക്കാനൊരുങ്ങിയപ്പോള്‍ ഉറച്ച വിശ്വാസമുള്ളവര്‍ അവരെ ഗുണദോഷിച്ചു. അല്ലാഹുവിൻ്റെ വിധിവിലക്കുകള്‍ അതിലംഘിക്കുന്നതിലുളള അപകടം ചൂണ്ടിക്കാട്ടി. അതാണല്ലോ യഥാര്‍ഥ സത്യവിശ്വാസിയുടെ ബാധ്യത. എന്നാല്‍ വിശ്വാസികളില്‍ ഒരു വിഭാഗത്തിന് ഈ ഉപദേശം അനാവശ്യമാണെന്ന് തോന്നി. കുറ്റവാളികളെ അല്ലാഹു ശിക്ഷിച്ചുകൊള്ളുകയില്ലേ? നമ്മള്‍ എന്തിന് ഇതില്‍ ഇടപെടണം? എന്നായിരുന്നു അവരുടെ നിലപാട്. അത് ഭീരുക്കളുടെ നിലപാടാണ്. അതിക്രമകാരികളെ തിരുത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് അല്ലാഹു രക്ഷ വാഗ്ദാനം ചെയ്തിട്ടുളളത്.