Qul innamaa harrama Rabbiyal fawaahisha maa zahara minhaa wa maa bataa wal isma walbaghya bighairil haqqi wa an tushrikoo billaahi maa lam yunazzil bihee sultaananw wa an taqooloo 'alal laahi maa laa ta'lamoon (al-ʾAʿrāf 7:33)
Say, "My Lord has only forbidden immoralities – what is apparent of them and what is concealed – and sin, and oppression without right, and that you associate with Allah that for which He has not sent down authority, and that you say about Allah that which you do not know." (Al-A'raf [7] : 33)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: രഹസ്യവും പരസ്യവുമായ നീചവൃത്തികള്‍, കുറ്റകൃത്യം, അന്യായമായ അതിക്രമം, അല്ലാഹു ഒരു തെളിവും ഇറക്കിത്തരാത്ത വസ്തുക്കളെ അവനില്‍ പങ്കുചേര്‍ക്കല്‍, നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കല്- ഇതൊക്കെയാണ് എന്റെ നാഥന് നിഷിദ്ധമാക്കിയത്. (അല്‍അഅ്റാഫ് [7] : 33)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അനുവദനീയമാക്കിയവയെ നിഷിദ്ധമാക്കിയിട്ടുള്ള ഈ ബഹുദൈവാരാധകരോട് പറയുക: തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളുടെ മേൽ നിഷിദ്ധമാക്കിയിട്ടുള്ളത് രഹസ്യവും പരസ്യവുമായുള്ള മ്ലേഛവൃത്തികളും, എല്ലാ തിന്മകളും, ജനങ്ങളുടെ രക്തമോ സമ്പാദ്യമോ അഭിമാനമോ അന്യായമായി വ്രണപ്പെടുത്തുന്നതും മാത്രമാകുന്നു. അല്ലാഹുവിനോടൊപ്പം യാതൊരു തെളിവുമില്ലാത്തവയെ അവന് പുറമെ പങ്കുചേർക്കുന്നതും അവൻ നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ മേൽ -അവൻ്റെ നാമഗുണ വിശേഷണങ്ങളിലോ പ്രവൃത്തികളിലോ മതനിയമങ്ങളിലോ- അറിവില്ലാതെ സംസാരിക്കുന്നതും അവൻ നിഷിദ്ധമാക്കിയിരിക്കുന്നു.