And the good land – its vegetation emerges by permission of its Lord; but that which is bad – nothing emerges except sparsely, with difficulty. Thus do We diversify the signs for a people who are grateful. (Al-A'raf [7] : 58)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നല്ല പ്രദേശത്തെ സസ്യങ്ങള്‍ അതിന്റെ നാഥന്റെ അനുമതിയോടെ കിളിര്‍ത്തുവരുന്നു. എന്നാല്‍ ചീത്തമണ്ണില്‍ വളരെക്കുറച്ചല്ലാതെ സസ്യങ്ങള്‍ മുളച്ചുവരില്ല. ഇവ്വിധം നന്ദിയുള്ള ജനത്തിന് നാം പ്രമാണങ്ങള്‍ പലവിധം വിവരിച്ചുകൊടുക്കുന്നു. (അല്‍അഅ്റാഫ് [7] : 58)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ച് വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവധ രൂപത്തില്‍ വിവരിക്കുന്നു.
2 Mokhtasar Malayalam
നല്ല ഭൂമി അതിൻ്റെ സസ്യങ്ങളെ നല്ല രൂപത്തിൽ പൂർണ്ണമായി മുളപ്പിക്കും; അല്ലാഹുവിൻ്റെ അനുമതിയോടെ. ഇതു പോലെയാണ് (അല്ലാഹുവിൽ) വിശ്വസിച്ച വ്യക്തിയും. അവൻ ഉപദേശം കേൾക്കുകയും, അത് പ്രയോജനപ്പെടുത്തുകയും, അങ്ങനെ അതിലൂടെ സൽകർമ്മങ്ങൾ മുളപൊട്ടുകയും ചെയ്യും. ചെളി നിറഞ്ഞ ഉപ്പുരസമുള്ള ഭൂമിയാകട്ടെ; അതിലെ ചെടികൾ ഉപകാരമില്ലാത്ത രൂപത്തിൽ പ്രയാസകരമായല്ലാതെ മുളക്കുകയില്ല. ഇതു പോലെയാണ് (അല്ലാഹുവിനെ) നിഷേധിച്ചവൻ; അവൻ ഉപദേശങ്ങളിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുകയില്ല. അവനിൽ സൽകർമ്മങ്ങൾ മുളപൊട്ടുകയില്ല. ഈ രൂപത്തിൽ സത്യം സ്ഥാപിക്കുന്നതിനായി വൈവിധ്യമാർന്ന നിലക്ക് നാം തെളിവുകളും പ്രമാണങ്ങളും വ്യത്യസ്തമായി നൽകുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും, അതിനെ നിഷേധിക്കാതിരിക്കുകയും, അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് വേണ്ടിയാകുന്നു അത്.