And he [i.e., Saleh] turned away from them and said, "O my people, I had certainly conveyed to you the message of my Lord and advised you, but you do not like advisors." (Al-A'raf [7] : 79)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സ്വാലിഹ് അവരെ വിട്ടുപോയി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''എന്റെ ജനമേ, ഞാനെന്റെ നാഥന്റെ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തന്നു. നിങ്ങള്‍ക്കു നന്മ വരട്ടെയെന്നാഗ്രഹിച്ചു. പക്ഷേ, ഗുണകാംക്ഷികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.'' (അല്‍അഅ്റാഫ് [7] : 79)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
2 Mokhtasar Malayalam
തൻ്റെ ജനത അല്ലാഹുവിലേക്കുള്ള ഈ ക്ഷണത്തിന് ഉത്തരം നൽകില്ലെന്ന് ഉറപ്പായപ്പോൾ സ്വാലിഹ് നബി അവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞു. അവരോട് അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾക്ക് എത്തിച്ചു നൽകാൻ അല്ലാഹു എന്നോട് കൽപ്പിച്ച കാര്യം ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകിയിരിക്കുന്നു. (അല്ലാഹുവിൻ്റെ കാരുണ്യത്തിലും അവൻ്റെ പ്രതിഫലത്തിലും) പ്രതീക്ഷ നൽകിക്കൊണ്ടും, (അല്ലാഹുവിൻ്റെ കോപത്തെയും അവൻ്റെ ശിക്ഷയെയും) താക്കീത് നൽകിക്കൊണ്ടും ഞാൻ നിങ്ങളെ ഉപദേശിച്ചു. എന്നാൽ നിങ്ങളെ നന്മയിലേക്ക് എത്തിക്കാനും തിന്മയിൽ നിന്ന് അകറ്റി നിർത്താനും പരിശ്രമിക്കുന്ന, നിങ്ങളോട് ഗുണകാംക്ഷികളായവരെ നിങ്ങൾ പരിഗണിക്കുന്നില്ല.