Skip to main content

۞ وَلَوْ اَرَادُوا الْخُرُوْجَ لَاَعَدُّوْا لَهٗ عُدَّةً وَّلٰكِنْ كَرِهَ اللّٰهُ انْۢبِعَاثَهُمْ فَثَبَّطَهُمْ وَقِيْلَ اقْعُدُوْا مَعَ الْقٰعِدِيْنَ   ( التوبة: ٤٦ )

walaw arādū
وَلَوْ أَرَادُوا۟
And if they had wished
അവര്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍
l-khurūja
ٱلْخُرُوجَ
(to) go forth
പുറപ്പാട്‌, പുറപ്പെടുന്നതിന്‌
la-aʿaddū
لَأَعَدُّوا۟
surely they (would) have prepared
അവര്‍ ഒരുങ്ങുക (ഒരുക്കുക) തന്നെചെയ്യുമായിരുന്നു
lahu
لَهُۥ
for it
അതിന്‌ വേണ്ടി
ʿuddatan
عُدَّةً
(some) preparation
വല്ല ഒരുക്കവും
walākin
وَلَٰكِن
But
എങ്കിലും
kariha
كَرِهَ
Allah disliked
വെറുത്തു, അനിഷ്‌ടമായിരിക്കുന്നു
l-lahu
ٱللَّهُ
Allah disliked
അല്ലാഹു, അല്ലാഹുവിന്‌
inbiʿāthahum
ٱنۢبِعَاثَهُمْ
their being sent
അവരുടെ എഴുന്നേല്‍പ്പ്‌, പുറപ്പാട്‌
fathabbaṭahum
فَثَبَّطَهُمْ
so He made them lag behind
എന്നിട്ട്‌ (അതിനാല്‍-അങ്ങനെ) അവരെ അവന്‍ തടഞ്ഞു (മുടക്കി-പിന്തിച്ചു) വെച്ചു
waqīla
وَقِيلَ
and it was said
പറയപ്പെടുകയും ചെയ്‌തു
uq'ʿudū
ٱقْعُدُوا۟
"Sit
നിങ്ങള്‍ ഇരുന്നുകൊള്ളുവിന്‍
maʿa l-qāʿidīna
مَعَ ٱلْقَٰعِدِينَ
with those who sit"
ഇരിക്കുന്നവരുടെ കൂടെ, ഇരിപ്പായവരോടൊപ്പം

Wa law araadul khurooja la-'addoo lahoo 'uddatanw wa laakin karihal laahum bi'aasahum fasabbatahum wa qeelaq 'udoo ma'al qaa'ideen (at-Tawbah 9:46)

English Sahih:

And if they had intended to go forth, they would have prepared for it [some] preparation. But Allah disliked their being sent, so He kept them back, and they were told, "Remain [behind] with those who remain." (At-Tawbah [9] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങി പുറപ്പെടാന്‍ യഥാര്‍ഥത്തില്‍തന്നെ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനായി സജ്ജമാക്കേണ്ട സാമഗ്രികളൊക്കെ ഒരുക്കിവെക്കുമായിരുന്നു. എന്നാല്‍ അവര്‍ ഇറങ്ങിപ്പുറപ്പെടുന്നത് അല്ലാഹുവിന് അനിഷ്ടകരമായിരുന്നു. അതിനാല്‍ അവനവരെ തടഞ്ഞുനിര്‍ത്തി. അവരോടിങ്ങനെ പറയുകയും ചെയ്തു: ''ഇവിടെ ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക.'' (അത്തൗബ [9] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനുവേണ്ടി ഒരുക്കേണ്ടതെല്ലാം അവര്‍ ഒരുക്കുമായിരുന്നു. പക്ഷെ അവരുടെ പുറപ്പാട് അല്ലാഹു ഇഷ്ടപെടാതിരുന്നതുകൊണ്ട് അവരെ അവൻ പിന്തിരിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്‌. മുടങ്ങിയിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തിരിക്കുന്നു.