Wa maa umiroo il-la liy'abu dul laaha mukhliseena lahud-deena huna faa-a wa yuqeemus salaahta wa yu-tuz zakaata; wa zaalika deenul qaiyimah (al-Bayyinah 98:5)
And they were not commanded except to worship Allah, [being] sincere to Him in religion, inclining to truth, and to establish prayer and to give Zakah. And that is the correct religion. (Al-Bayyinah [98] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിധേയത്വം അല്ലാഹുവിനു മാത്രമാക്കി അവനെ മാത്രം വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവരോട് കല്പിച്ചിട്ടില്ല. ഒപ്പം നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും സകാത്ത് നല്‍കാനും. അതാണ് ചൊവ്വായ ജീവിതക്രമം. (അല്‍ബയ്യിന [98] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്കുവാനും അല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.
2 Mokhtasar Malayalam
അവരുടെ ഗ്രന്ഥങ്ങളിൽ - തൗറാത്തിലും ഇഞ്ചീലിലും - കൽപ്പിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഖുർആനിലും കൽപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നറിയുമ്പോഴാണ് യഹൂദ-നസ്വാറാക്കളുടെ അതിക്രമത്തിൻ്റെ വലിപ്പവും അവരുടെ ശത്രുതയും മനസ്സിലാവുകയുള്ളൂ. അല്ലാഹുവിനെ മാത്രം ആരാധിക്കുക, ബഹുദൈവാരാധന ഉപേക്ഷിക്കുക, നിസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യുക; (ഇതൊക്കെയാണ് ആ കൽപ്പനകൾ). ഈ കൽപ്പിക്കപ്പെട്ട കാര്യങ്ങൾ തന്നെയാകുന്നു വളവുകളില്ലാത്ത നേരായ മതം.