Or do they say [about the Prophet (r)], "He invented it?" Say, "Then bring forth a Surah like it and call upon [for assistance] whomever you can besides Allah, if you should be truthful." (Yunus [10] : 38)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതല്ല; ഇതു പ്രവാചകന് കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്? പറയുക: ''അങ്ങനെയെങ്കില്‍ അതിനു സമാനമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവൊഴികെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിനു വിളിച്ചുകൊള്ളുക; നിങ്ങള്‍ സത്യവാന്മാരെങ്കില്!'' (യൂനുസ് [10] : 38)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്.
2 Mokhtasar Malayalam
അതല്ല, നബി ഖുർആൻ കെട്ടിച്ചമക്കുകയും എന്നിട്ട് അല്ലാഹുവിലേക്ക് ചേർത്തതുമാണ് എന്നാണോ മുശ്രിക്കുകൾ പറയുന്നത്? നബിയേ, അവരോട് പറയുക: ഞാൻ സ്വയം കൊണ്ട് വന്നതാണെങ്കിൽ ഞാൻ നിങ്ങളെപ്പോലുള്ള മനുഷ്യനാണ്. അതിനാൽ അതുപോലുള്ള ഒരു അദ്ധ്യായം നിങ്ങൾ കൊണ്ടുവരിക. ഖുർആൻ കെട്ടിയുണ്ടാക്കിയതും കള്ളവുമാണെന്ന് നിങ്ങൾ വാദിക്കുന്നതിൽ നിങ്ങൾ സത്യസന്ധരാണെങ്കിൽ അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം സഹായത്തിന് വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾക്കതിന് സാധ്യമല്ല. സ്ഫുടമായ ഭാഷയും വാക്ചാതുരിയും കൈമുതലുള്ളവരായ നിങ്ങൾക്ക് അതിന് സാധ്യമല്ല എന്നത്, ഖുർആൻ അല്ലാഹുവിൽ നിന്നവതരിപ്പിക്കപ്പെട്ടതാണ് എന്നതിന് തെളിവുമാണ്.