And it sailed with them through waves like mountains, and Noah called to his son who was apart [from them], "O my son, come aboard with us and be not with the disbelievers." (Hud [11] : 42)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പര്‍വതങ്ങള്‍ പോലുള്ള തിരമാലകള്‍ക്കിടയിലൂടെ അത് അവരെയും കൊണ്ട് സഞ്ചരിക്കുകയായിരുന്നു. നൂഹ് തന്റെ മകനെ വിളിച്ചു- അവന് വളരെ ദൂരെയായിരുന്നു- ''എന്റെ കുഞ്ഞുമോനേ, നീ ഞങ്ങളുടെ കൂടെ ഇതില്‍ കയറുക. നീ സത്യനിഷേധികളോടൊപ്പമാകരുതേ.'' (ഹൂദ് [11] : 42)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത് (കപ്പല്‍) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന് അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്.
2 Mokhtasar Malayalam
പർവ്വതതുല്യമായ തിരമാലകൾക്കിടയിലൂടെ കപ്പൽ അതിലുള്ള ജനങ്ങളെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പിതൃ വാത്സല്യത്തോടെ നൂഹ് തൻ്റെ കാഫിറായ മകനെ വിളിച്ചു. അവൻ പിതാവിൽ നിന്നും ജനതയിൽ നിന്നും അകലെ ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു. എൻ്റെ കുഞ്ഞുമകനേ, വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ നീ ഞങ്ങളോടൊപ്പം കപ്പലിൽ കയറിക്കൊള്ളുക. നീ (അല്ലാഹുവിലും അവൻ്റെ ദൂതനായ എന്നിലും) വിശ്വസിക്കാത്തവരുടെ കൂടെ ആയിപ്പോകരുത്; എങ്കിൽ അവർക്ക് ബാധിച്ച വെള്ളപ്പൊക്കം മുഖേനയുള്ള നാശം നിനക്കും ബാധിക്കും.