And it is He who created the heavens and the earth in six days – and His Throne had been upon water – that He might test you as to which of you is best in deed. But if you say, "Indeed, you are resurrected after death," those who disbelieve will surely say, "This is not but obvious magic." (Hud [11] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആറു നാളുകളിലായി ആകാശഭൂമികള്‍ സൃഷ്ടിച്ചത് അവനാണ്. അവന്റെ സിംഹാസനം ജലപ്പരപ്പിലായിരുന്നു. നിങ്ങളില്‍ സല്‍ക്കര്‍മം ചെയ്യുന്നത് ആരെന്ന് പരീക്ഷിക്കാനാണത്. മരണശേഷം നിങ്ങളെ ഉയിര്ത്തെഴുന്നേല്പിക്കുമെന്ന് നീ പറഞ്ഞാല്‍ അവരിലെ അവിശ്വാസികള്‍ പറയും: ഇത് സ്പഷ്ടമായ മായാജാലം മാത്രമാണ്. (ഹൂദ് [11] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്മേലായിരുന്നു.[1] നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. 'തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്' എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; 'ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.'
[1] ആകാശഭൂമികളെ സൃഷ്ടിക്കുന്നതിനു മുൻപ് അല്ലാഹു അവൻ്റെ അർശ് സൃഷ്ടിച്ചുവെന്നും അത് ജലത്തിനു മുകളിലായിരുന്നുവെന്നും ഹദീസുകളിൽ കാണാം. അദൃശ്യജ്ഞാനത്തില് നിന്ന് അല്ലാഹു നമുക്ക് അറിയിച്ചു തന്നതിനപ്പുറം പോകാന്‍ നമുക്കാവില്ല.
2 Mokhtasar Malayalam
ആറുദിവസങ്ങളിലായി ഭീമാകാരമായ ആകാശങ്ങളും ഭൂമിയും അവയിലുള്ളതും സൃഷ്ടിച്ചത് അവനാകുന്നു. അവൻ്റെ അർശ് (സിംഹാസനം) ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുമ്പ് വെള്ളത്തിന്മേലായിരുന്നു. ജനങ്ങളേ, നിങ്ങളിൽ ആരാണ് അല്ലാഹുവിന് തൃപ്തികരമായ കർമ്മം കൊണ്ട് ഏറ്റവും നല്ലവൻ എന്നും അല്ലാഹുവിന് വെറുപ്പുള്ള ചീത്ത കർമ്മങ്ങൾ ചെയ്യുന്നവരെന്നും അറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടിയത്രെ അത്. ഓരോരുത്തർക്കും അവർക്കർഹമായത് അവൻ പ്രതിഫലം നൽകും. തീർച്ചയായും, നിങ്ങൾ മരണത്തിന് ശേഷം വിചാരണക്ക് വേണ്ടി ഉയിർത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ് എന്ന് നബിയേ, താങ്കൾ അവരോട് പറഞ്ഞാൽ അല്ലാഹുവിൽ അവിശ്വസിക്കുകയും പുനരുത്ഥാനത്തെ നിഷേധിക്കുകയും ചെയ്യുന്നവർ പറയും; താങ്കൾ പാരായണം ചെയ്യുന്ന ഖുർആൻ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. അത് വ്യക്തമായ നിരർത്ഥകതയാകുന്നു.