Skip to main content

وَجَاۤءَ اِخْوَةُ يُوْسُفَ فَدَخَلُوْا عَلَيْهِ فَعَرَفَهُمْ وَهُمْ لَهٗ مُنْكِرُوْنَ  ( يوسف: ٥٨ )

wajāa
وَجَآءَ
And came
വന്നു, വരുകയും ചെയ്തു
ikh'watu yūsufa
إِخْوَةُ يُوسُفَ
(the) brothers (of) Yusuf
യൂസുഫിന്‍റെ സഹോദരന്‍മാര്‍
fadakhalū
فَدَخَلُوا۟
and they entered
എന്നിട്ടവര്‍ പ്രവേശിച്ചു
ʿalayhi
عَلَيْهِ
upon him
അദ്ദേഹത്തിന്നടുക്കല്‍
faʿarafahum
فَعَرَفَهُمْ
and he recognized them
അപ്പോള്‍ അദ്ദേഹം അവരെ അറിഞ്ഞു (മനസ്സിലാക്കി)
wahum
وَهُمْ
but they
അവരാകട്ടെ
lahu
لَهُۥ
knew him not
അദ്ദേഹത്തെ
munkirūna
مُنكِرُونَ
knew him not
പരിചയമില്ലാത്തവര്‍ (അറിയാത്തവര്‍).

Wa jaaa'a ikhwatu Yoosufa fadakhaloo 'alaihi fa'arafahum wa hum lahoo munkiroon (Yūsuf 12:58)

English Sahih:

And the brothers of Joseph came [seeking food], and they entered upon him; and he recognized them, but he was to them unknown. (Yusuf [12] : 58)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

യൂസുഫിന്റെ സഹോദരന്മാര്‍ വന്നു. അവര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായില്ല. (യൂസുഫ് [12] : 58)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു[1] അദ്ദേഹത്തിന്‍റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

[1] കന്‍ആന്‍ ദേശത്ത് കടുത്ത ക്ഷാമം നേരിട്ടപ്പോള്‍ ഈജിപ്തില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാണെന്നറിഞ്ഞ് വന്നതാണ് അവര്‍. ധാന്യങ്ങള്‍ക്ക് വിലയായി നല്‍കാനുളള സാധനങ്ങളും അവര്‍ കൊണ്ടുവന്നിരുന്നു.