And when he had furnished them with their supplies, he said, "Bring me a brother of yours from your father. Do you not see that I give full measure and that I am the best of accommodators? (Yusuf [12] : 59)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹം അവര്‍ക്കാവശ്യമായ ചരക്കുകളൊരുക്കിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: ''നിങ്ങളുടെ പിതാവൊത്ത സഹോദരനെ എന്റെയടുത്ത് കൊണ്ടുവരണം. ഞാന്‍ അളവില്‍ തികവ് വരുത്തുന്നതും ഏറ്റവും നല്ല നിലയില്‍ ആതിഥ്യമരുളുന്നതും നിങ്ങള്‍ കാണുന്നില്ലേ? (യൂസുഫ് [12] : 59)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ പിതാവൊത്ത ഒരു സഹോദരന്[1] നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്റെ അടുത്ത് കൊണ്ടുവരണം. ഞാന്‍ അളവ് തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ?
[1] യൂസുഫ് നബി(عليه السلام)യും, ബിന്യാമീന് എന്ന ഇളയസഹോദരനും ഒരേ മാതാവിൻ്റെ മക്കളാണ്. മറ്റു സഹോദരന്മാര് മറ്റൊരു മാതാവിൻ്റെ മക്കളും.
2 Mokhtasar Malayalam
അങ്ങനെ അവർ ആവശ്യപ്പെട്ട വിഭവങ്ങൾ അവർക്ക് ഒരുക്കികൊടുക്കുകയും, പിതാവൊത്ത ഒരു സഹോദരൻ കൂടി തങ്ങൾക്കുണ്ടെന്നും, അവനെ തങ്ങൾ പിതാവിൻ്റെ അരികിൽ നിർത്തിയ ശേഷം വന്നതാണെന്നും അവർ പറഞ്ഞപ്പോൾ യൂസുഫ് പറഞ്ഞു: നിങ്ങളുടെ പിതാവിലൂടെയുള്ള ആ സഹോദരനെ നിങ്ങൾ എന്റെ അടുത്ത് കൊണ്ടു വരണം. എങ്കിൽ ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് കൂടുതലായി ഞാൻ നിങ്ങൾക്ക് നൽകാം. ഞാൻ അളവിൽ കുറവ് വരുത്താതെ തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാൻ നല്‍കുന്നത് എന്നും നിങ്ങൾ കാണുന്നില്ലേ?