Yatajarra'uhoo wa laa yakaadu yuseeghuhoo wa yaateehil mawtu min kulli makaaninw wa maa huwa bimaiyitinw wa minw waraaa'ihee 'azaabun ghaleez (ʾIbrāhīm 14:17)
He will gulp it but will hardly [be able to] swallow it. And death will come to him from everywhere, but he is not to die. And before him is a massive punishment. (Ibrahim [14] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അത് കുടിച്ചിറക്കാനവന്‍ ശ്രമിക്കും. എന്നാല്‍, വളരെ വിഷമിച്ചേ അവന്നത് തൊണ്ടയില്‍ നിന്നിറക്കാനാവൂ. നാനാഭാഗത്തുനിന്നും മരണം അവന്റെ നേരെ വരും. എന്നാലൊട്ടു മരിക്കുകയുമില്ല. ഇതിനുപിറകെ കഠിനമായ ശിക്ഷ വേറെയുമുണ്ട്. (ഇബ്റാഹീം [14] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതവന് കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല. എല്ലായിടത്തു നിന്നും മരണം അവന്റെ നേര്‍ക്ക് വരും. എന്നാല്‍ അവന് മരണപ്പെടുകയില്ല താനും. അതിന്റെ പിന്നാലെ തന്നെയുണ്ട് കഠോരമായ വേറെയും ശിക്ഷ.
2 Mokhtasar Malayalam
പല തവണ അവനത് കുടിക്കാൻ ശ്രമിക്കും. അതിൻ്റെ കയ്പ്പും ദുർഗന്ധവും ചൂടും കാരണം തൊണ്ടയിൽ നിന്ന് അവനത് ഇറക്കാൻ കഴിയുകയില്ല. അവനനുഭവിക്കുന്ന ശിക്ഷ കാരണം എല്ലായിടത്ത് നിന്നും മരണം അവൻ്റെ നേർക്ക് വരും. എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് ആശ്വസിക്കാൻ കഴിയുംവിധം അവൻ മരണപ്പെടുകയുമില്ല. ശിക്ഷ അനുഭവിച്ചുകൊണ്ട് അവൻ ജീവിച്ചുകൊണ്ടിരിക്കും. അവൻ്റെ മുന്നിൽ കഠോരമായ ശിക്ഷ വേറെയുമുണ്ട്.