And they will come out [for judgement] before Allah all together, and the weak will say to those who were arrogant, "Indeed, we were your followers, so can you avail us anything against the punishment of Allah?" They will say, "If Allah had guided us, we would have guided you. It is all the same for us whether we show intolerance or are patient: there is for us no place of escape." (Ibrahim [14] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരെല്ലാവരും അല്ലാഹുവിങ്കല്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍, അഹങ്കരിച്ചുകഴിഞ്ഞിരുന്നവരോടു പറയും: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. അതിനാലിപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും ഇളവ് ഉണ്ടാക്കിത്തരുമോ?'' അവര്‍ പറയും: ''അല്ലാഹു ഞങ്ങള്‍ക്കു വല്ല രക്ഷാമാര്‍ഗവും കാണിച്ചുതന്നിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കും രക്ഷാമാര്‍ഗം കാണിച്ചുതരുമായിരുന്നു. ഇനി നാം വെപ്രാളപ്പെടുന്നതും ക്ഷമ പാലിക്കുന്നതും സമമാണ്. നമുക്കു രക്ഷപ്പെടാനൊരു പഴുതുമില്ല.'' (ഇബ്റാഹീം [14] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്.[1] അപ്പോഴതാ ദുര്‍ബലര്‍ അഹങ്കരിച്ചിരുന്നവരോട് പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുമോ? അവര്‍ (അഹങ്കരിച്ചിരുന്നവര്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല.
[1] പരലോകത്ത് വരാനിരിക്കുന്ന ഒരു രംഗം മനുഷ്യരുടെ ചിന്ത തട്ടിയുണര്ത്താന് വേണ്ടി അല്ലാഹു ഇവിടെ അവതരിപ്പിച്ചിരിക്കുകയാണ്.
2 Mokhtasar Malayalam
വാഗ്ദത്ത ദിവസം (അന്ത്യനാളിൽ) സൃഷ്ടികളെല്ലാം അവരുടെ ഖബറുകളിൽ നിന്ന് അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്. അപ്പോഴതാ ദുർബലരായ അനുയായികൾ തങ്ങളുടെ നേതാക്കന്മാരോട് പറയുന്നു: തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അനുയായികളായിരുന്നു. നിങ്ങളുടെ കൽപ്പനകൾ ഞങ്ങൾ അനുസരിച്ചു, നിങ്ങൾ വിരോധിച്ചതിൽ നിന്ന് ഞങ്ങൾ വിട്ടുനിന്നു. ആകയാൽ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് അൽപമെങ്കിലും നിങ്ങൾ ഞങ്ങളിൽ നിന്ന് ഒഴിവാക്കിത്തരുമോ? നേതാക്കന്മാർ പറയും: അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളെയും നേർവഴിയിലാക്കുമായിരുന്നു. എങ്കിൽ നമുക്കൊരുമിച്ച് അവൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. പക്ഷെ ഞങ്ങൾ വഴികേടിലായി അങ്ങനെ നിങ്ങളെയും ഞങ്ങൾ വഴികേടിലാക്കുകയും ചെയ്തു. നമ്മെ സംബന്ധിച്ചേടത്തോളം അല്ലാഹുവിൻ്റെ ശിക്ഷ ഏറ്റുവാങ്ങുന്നതിൽ നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് ശിക്ഷയിൽ നിന്ന് എങ്ങോട്ടും ഓടിരക്ഷപ്പെടുക സാധ്യമല്ല.