The ones who prefer the worldly life over the Hereafter and avert [people] from the way of Allah, seeking to make it [seem] deviant. Those are in extreme error. (Ibrahim [14] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പരലോകത്തെക്കാള്‍ ഇഹലോക ജീവിതത്തെ സ്നേഹിക്കുന്നവരാണവര്‍. ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുന്നവരും ദൈവമാര്‍ഗം വികലമാകണമെന്നാഗ്രഹിക്കുന്നവരുമാണ്. അവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു. (ഇബ്റാഹീം [14] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(അല്ലാഹുവിനെ) നിഷേധിച്ചവർ നിത്യമായ അനുഗ്രഹത്തിൻറെ പരലോകത്തേക്കാൾ ക്ഷണികമായ അനുഗ്രഹങ്ങളുടെ ഐഹിക ജീവിതത്തെ തിരഞ്ഞെടുക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിൽ നിന്ന് അവർ ജനങ്ങളെ പിന്തിരിപ്പിക്കുകയും, അതിലേക്ക് ഒരാളും പ്രവേശിക്കാതിരിക്കുന്നതിന് വേണ്ടി ചൊവ്വായതിലേക്ക് നയിക്കുന്ന സത്യത്തിൻ്റെ ആ മാർഗത്തിന് വക്രതയും വൈകൃതവും വരുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു അവർ. ഈ പറയപ്പെട്ട വിശേഷണങ്ങളുള്ളവർ സത്യത്തിൽ നിന്നും നന്മയിൽ നിന്നും വിദൂരമായ വഴികേടിലാകുന്നു.