And when We substitute a verse in place of a verse – and Allah is most knowing of what He sends down – they say, "You, [O Muhammad], are but an inventor [of lies]." But most of them do not know. (An-Nahl [16] : 101)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരു വചനത്തിനു പകരമായി മറ്റൊരു വചനം നാം അവതരിപ്പിക്കുമ്പോള്‍ - താന്‍ എന്താണ് അവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിന് നന്നായറിയാം - അവര്‍ പറയും: ''നീ ഇത് കൃത്രിമമായി കെട്ടിയുണ്ടാക്കുന്നവന്‍ മാത്രമാണ്.'' എന്നാല്‍ യാഥാര്‍ഥ്യം അതല്ല; അവരിലേറെപ്പേരും കാര്യമറിയുന്നില്ല. (അന്നഹ്ല് [16] : 101)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന് മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
ഖുർആനിലെ ഏതെങ്കിലും ആയത്തിലെ വിധി മറ്റൊരു ആയത്ത് കൊണ്ട് നാം ദുർബലപ്പെടുത്തിയാൽ -അല്ലാഹുവാകട്ടെ; യുക്തിപൂർവം ഖുർആനിലെ ഏത് ആയത്തുകളാണ് ദുർബലമാക്കപ്പെടേണ്ടതെന്നും, ഏതെല്ലാമാണ് ദുർബലമാക്കപ്പെടേണ്ടതില്ലാത്തതെന്നും നന്നായി അറിയുന്നവനാകുന്നു- അവർ പറയും: മുഹമ്മദ്! തീർച്ചയായും നീ ഒരു കള്ളൻ മാത്രമാകുന്നു; നീ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയാകുന്നു. എന്നാൽ അല്ലാഹു ആയത്തുകളിലെ വിധികൾ ദുർബലമാക്കുന്നത് അവന്റെ മഹത്തരമായ ഉദ്ദേശങ്ങളാലാണെന്ന് അവരിൽ ബഹുഭൂരിപക്ഷവും മനസ്സിലാക്കുന്നില്ല.