The sabbath was only appointed for those who differed over it. And indeed, your Lord will judge between them on the Day of Resurrection concerning that over which they used to differ. (An-Nahl [16] : 124)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ശാബത്ത് ദിനാചരണം അക്കാര്യത്തില്‍ ഭിന്നിച്ചവരുടെ മേല്‍ മാത്രമാണ് നാം നടപ്പാക്കിയത്. നിന്റെ നാഥന് അവര്‍ക്കിടയില്‍ ഭിന്നതയുള്ള കാര്യങ്ങളിലൊക്കെയും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തീര്‍പ്പ് കല്പിക്കും; തീര്‍ച്ച. (അന്നഹ്ല് [16] : 124)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ശബ്ബത്ത് ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതിന്റെ കാര്യത്തില്‍ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍ തന്നെയാണ്. അവര്‍ ഭിന്നിച്ചിരുന്ന വിഷയത്തില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അവര്‍ക്കിടയില്‍ തീര്പ്പുകല്പിക്കുക തന്നെ ചെയ്യും.
2 Mokhtasar Malayalam
ശനിയാഴ്ച്ച ദിവസത്തിൻ്റെ വിഷയത്തിൽ ഭിന്നിപ്പിലായ യഹൂദരുടെ മേൽ മാത്രമാകുന്നു ശനിയാഴ്ച്ചയെ ബഹുമാനിക്കുക എന്നത് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. തങ്ങളുടെ മറ്റു തിരക്കുകളിൽ നിന്ന് ഒഴിവായി, ആരാധനക്ക് വേണ്ടി മാറിയിരിക്കുന്നതിനായി അവർക്ക് നിശ്ചയിക്കപ്പെട്ട വെള്ളിയാഴ്ച്ച ദിവസത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടാണ് അവർ ശനിയാഴ്ച്ച ദിവസം സ്വീകരിച്ചത്. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ അഭിപ്രായവ്യത്യാസത്തിലായിരുന്ന കാര്യത്തിൽ അവർക്കിടയിൽ വിധി കൽപ്പിക്കുക തന്നെ ചെയ്യും. അപ്പോൾ എല്ലാവർക്കും അർഹമായത് അന്ന് പ്രതിഫലമായി അവൻ നൽകും.