Invite to the way of your Lord with wisdom and good instruction, and argue with them in a way that is best. Indeed, your Lord is most knowing of who has strayed from His way, and He is most knowing of who is [rightly] guided. (An-Nahl [16] : 125)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന് തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍. (അന്നഹ്ല് [16] : 125)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാര്ഗം പ്രാപിച്ചവരെപ്പറ്റിയും അവൻ നല്ലവണ്ണം അറിയുന്നവനത്രെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളും താങ്കളെ പിൻപറ്റിയ അല്ലാഹുവിൽ വിശ്വസിക്കുന്നവരും പ്രബോധിതരുടെ അവസ്ഥയും ഗ്രാഹ്യശേഷിയും സ്വീകാര്യതയും പരിഗണിച്ചു കൊണ്ട് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. (സ്വർഗത്തെ കുറിച്ച്) പ്രതീക്ഷ നൽകിക്കൊണ്ടും, (നരകത്തെ കുറിച്ച്) ഭയപ്പെടുത്തി കൊണ്ടുമുള്ള ഉപദേശങ്ങളിലൂടെയും (അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക). ഏറ്റവും നല്ല വാക്കും ചിന്തയും ശുദ്ധീകരണവും ഉൾക്കൊള്ളുന്ന മാർഗത്തിലൂടെ അവരുമായി സംവദിക്കുകയും ചെയ്യുക. ജനങ്ങളെ സന്മാർഗത്തിലേക്ക് എത്തിക്കുക എന്നത് താങ്കളുടെ മേൽ ബാധ്യതയില്ല. അവർക്ക് എത്തിച്ചു നൽകുക എന്നത് മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ. തീർച്ചയായും നിൻ്റെ രക്ഷിതാവ് ഇസ്ലാം മതത്തിൽ നിന്ന് വ്യതിചലിച്ചവരെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു; അതിലേക്ക് സന്മാർഗം ലഭിച്ചവരെ കുറിച്ചും അവൻ നന്നായി അറിയുന്നവനാകുന്നു. അതിനാൽ അവരുടെ കാര്യത്തിൽ നിരാശ ബാധിച്ചനായി താങ്കൾ സ്വയം നശിപ്പിക്കേണ്ടതില്ല.