Skip to main content

جَنّٰتُ عَدْنٍ يَّدْخُلُوْنَهَا تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ لَهُمْ فِيْهَا مَا يَشَاۤءُوْنَ ۗ كَذٰلِكَ يَجْزِى اللّٰهُ الْمُتَّقِيْنَۙ  ( النحل: ٣١ )

jannātu
جَنَّٰتُ
Gardens
അതായതു സ്വര്‍ഗ്ഗങ്ങള്‍
ʿadnin
عَدْنٍ
(of) Eden
(സ്ഥിര)വാസത്തിന്റെ
yadkhulūnahā
يَدْخُلُونَهَا
which they will enter
അവരതില്‍ കടക്കും
tajrī
تَجْرِى
flows
നടക്കും (ഒഴുക്കും)
min taḥtihā
مِن تَحْتِهَا
from underneath them
അതിന്റെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُۖ
the rivers
നദികള്‍
lahum
لَهُمْ
For them
അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും
fīhā
فِيهَا
therein
അതില്‍
mā yashāūna
مَا يَشَآءُونَۚ
(will be) whatever they wish
അവര്‍ ഉദ്ദേശിക്കുന്നതു
kadhālika
كَذَٰلِكَ
Thus
അപ്രകാരമാണു, അതുപോലെ
yajzī l-lahu
يَجْزِى ٱللَّهُ
Allah rewards Allah rewards
അല്ലാഹു പ്രതിഫലം നല്‍കുക, പ്രതിഫലം കൊടുക്കുന്നു
l-mutaqīna
ٱلْمُتَّقِينَ
the righteous
സൂക്ഷ്മത പാലിക്കുന്നവര്‍ക്കു.

Jannaatu 'Adniny yadkhuloonahaa tajree min tahtihal anhaaru lahum feehaa maa yashaaa'oon; kazaalika yajzil laahul muttaqeen (an-Naḥl 16:31)

English Sahih:

Gardens of perpetual residence, which they will enter, beneath which rivers flow. They will have therein whatever they wish. Thus does Allah reward the righteous – (An-Nahl [16] : 31)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അവരതില്‍ പ്രവേശിക്കും. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരാഗ്രഹിക്കുന്നതൊക്കെ അവര്‍ക്കവിടെ കിട്ടും. അവ്വിധമാണ് അല്ലാഹു സൂക്ഷ്മതയുള്ളവര്‍ക്ക് പ്രതിഫലം നല്‍കുന്നത്. (അന്നഹ്ല്‍ [16] : 31)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതെ, അവര്‍ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവയുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നതെന്തും അതില്‍ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നത്‌.