خَلَقَ الْاِنْسَانَ مِنْ نُّطْفَةٍ فَاِذَا هُوَ خَصِيْمٌ مُّبِيْنٌ ( النحل: ٤ )
Khalaqal insaana min nutfatin fa izaa huwa khaseemum mubeen (an-Naḥl 16:4)
English Sahih:
He created man from a sperm-drop; then at once he is a clear adversary. (An-Nahl [16] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ഒരു ശുക്ലകണത്തില്‍ നിന്നാണ്. എന്നിട്ടും അവനിതാ തികഞ്ഞ താര്‍ക്കികനായിരിക്കുന്നു. (അന്നഹ്ല്‍ [16] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ എതിര്‍പ്പുകാരനായിരിക്കുന്നു.[1]
[1] എത്ര വലിയ വ്യക്തിത്വത്തിൻ്റെ ഉടമയും ഒരു ശുക്ലബിന്ദുവില്‍ നിന്ന്, ബീജത്തില്‍ നിന്ന് വളര്‍ന്നുവന്നവനാണ്. അല്ലാഹുവിൻ്റെ സൃഷ്ടിനിയമമനുസരിച്ചാണ് അവന്‍ വളര്‍ന്നുവന്നത്. എന്നിട്ട് ഇപ്പോള്‍ അവന്‍ തന്നെ സൃഷ്ടിച്ച റബ്ബിനെതിരില്‍ വാദിക്കാന്‍ തുടങ്ങിയിരിക്കയാണ്.