Allah presents an example: a slave [who is] owned and unable to do a thing and he to whom We have provided from Us good provision, so he spends from it secretly and publicly. Can they be equal? Praise to Allah! But most of them do not know. (An-Nahl [16] : 75)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരാള്‍ മറ്റൊരാളുടെ ഉടമയിലുള്ള അടിമയാണ്. അയാള്‍ക്കൊന്നിനും കഴിയില്ല; മറ്റൊരാള്‍, നാം നമ്മുടെ വകയായി നല്കിയ ഉത്തമമായ ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്നു. അവരിരുവരും തുല്യരാണോ? അല്ലാഹുവിന് സ്തുതി. എങ്കിലും അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല. (അന്നഹ്ല് [16] : 75)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചു കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
ബഹുദൈവാരാധകർക്ക് മറുപടിയായി കൊണ്ട് അല്ലാഹു ഒരു ഉപമ വിവരിക്കുന്നു. ഒന്നും കൈകാര്യം ചെയ്യാൻ സാധിക്കാത്ത ഒരു അടിമ; ദാനം ചെയ്യുവാൻ അവൻ്റെ കയ്യിൽ ഒന്നുമില്ല. നാം അനുവദനീയമായ സമ്പത്ത് നൽകിയ സ്വതന്ത്രനായ മറ്റൊരാൾ; അയാൾ തൻ്റെ സമ്പത്തിൽ ഉദ്ദേശിക്കുന്നത് പോലെ ക്രയവിക്രയം നടത്തുന്നു. രഹസ്യമായും പരസ്യമായും അതിൽ നിന്ന് അവൻ താനുദ്ദേശിക്കുംപോലെ ദാനം നൽകുന്നു. ഈ രണ്ട് പേരും ഒരിക്കലും തുല്ല്യരല്ല. അപ്പോൾ തൻ്റെ സർവ്വാധികാരത്തിൽ ഉദ്ദേശിക്കുന്നത് പോലെ ക്രയവിക്രയം നടത്തുന്ന സർവ്വാധികാരിയായ അല്ലാഹുവിനെയും, ഒന്നിനും കഴിവില്ലാത്ത നിങ്ങളുടെ വിഗ്രഹങ്ങളെയും എങ്ങനെയാണ് നിങ്ങൾ സമപ്പെടുത്തുന്നത്?! സർവ്വസ്തുതികളും അല്ലാഹുവിനത്രെ; അവനാണ് അതിന് അർഹതയുള്ളവൻ. എന്നാൽ ബഹുദൈവാരാധകരിൽ അധികപേരും അല്ലാഹുവിന് ആരാധ്യതയിലുള്ള ഏകത്വവും, ഏകനായി ആരാധിക്കപ്പെടാനുള്ള അവൻ്റെ അർഹതയും മനസ്സിലാക്കുന്നില്ല.