And Allah has made for you, from that which He has created, shadows [i.e., shade] and has made for you from the mountains, shelters and has made for you garments which protect you from the heat and garments [i.e., coats of mail] which protect you from your [enemy in] battle. Thus does He complete His favor upon you that you might submit [to Him]. (An-Nahl [16] : 81)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു താന്‍ സൃഷ്ടിച്ച നിരവധി വസ്തുക്കളാല്‍ നിങ്ങള്‍ക്ക് തണലുണ്ടാക്കി. പര്‍വതങ്ങളില്‍ അവന് നിങ്ങള്‍ക്ക് അഭയസ്ഥാനങ്ങളുമുണ്ടാക്കി. നിങ്ങളെ ചൂടില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വസ്ത്രങ്ങള്‍ നല്കി. യുദ്ധവേളയില്‍ സംരക്ഷണമേകുന്ന കവചങ്ങളും പ്രദാനം ചെയ്തു. ഇവ്വിധം അല്ലാഹു തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരുന്നു; നിങ്ങള്‍ അനുസരണമുള്ളവരാകാന്‍. (അന്നഹ്ല് [16] : 81)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക് പര്‍വ്വതങ്ങളില്‍ അവന് അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന് നിങ്ങള്‍ക്കു നല്കിയിരിക്കുന്നു. അപ്രകാരം അവന്റെ അനുഗ്രഹം അവന് നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്) കീഴ്പെടുന്നതിന് വേണ്ടി.
2 Mokhtasar Malayalam
വേനലിൽ നിന്ന് നിങ്ങൾക്ക് തണൽ കൊള്ളുന്നതിനായി വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും നിഴൽ അവൻ നിങ്ങൾക്ക് ഒരുക്കി തന്നിരിക്കുന്നു. ചൂടും തണുപ്പും നിങ്ങളിൽ നിന്ന് തടുത്തു നിർത്തുന്ന, ശത്രുക്കളിൽ നിന്ന് മറനൽകുന്ന ഊടുവഴികളും ഗുഹകളും അവൻ പർവ്വതങ്ങളിൽ ഒരുക്കിയിരിക്കുന്നു. ചൂടിൽ നിന്നും തണുപ്പിൽ നിന്നും രക്ഷപ്പെടുത്തുന്ന, പരുത്തിയിൽ നിന്നും മറ്റുമുള്ള വസ്ത്രങ്ങളും മേൽവസ്ത്രങ്ങളും അവൻ നിങ്ങൾക്ക് ഒരുക്കിതന്നിരിക്കുന്നു. യുദ്ധത്തിൽ പരസ്പരമുള്ള ആക്രമണം തടുക്കുന്ന പടച്ചട്ടകളും അവൻ ഒരുക്കി നൽകിയിരിക്കുന്നു; അതിനാൽ ആയുധങ്ങൾ നിങ്ങളുടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നില്ല. ഈ പറഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾക്ക് മേൽ ചൊരിഞ്ഞു നൽകിയതു പോലെയാണ് അല്ലാഹു അവൻ്റെ അനുഗ്രഹങ്ങൾ പൂർത്തീകരിക്കുന്നത്. നിങ്ങൾ അല്ലാഹുവിന് മാത്രം കീഴൊതുങ്ങുന്നതിനും, അവനിൽ മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമത്രെ അത്.