وَلَقَدْ اٰتَيْنَا مُوْسٰى تِسْعَ اٰيٰتٍۢ بَيِّنٰتٍ فَسْـَٔلْ بَنِيْٓ اِسْرَاۤءِيْلَ اِذْ جَاۤءَهُمْ فَقَالَ لَهٗ فِرْعَوْنُ اِنِّيْ لَاَظُنُّكَ يٰمُوْسٰى مَسْحُوْرًا ( الإسراء: ١٠١ )
Wa laqad aatainaa Moosaa tis'a Aayaatim baiyinaatin fas'al Baneee Israaa'eela iz jaaa'ahum faqaala lahoo Fir'awnu inee la azunnuka yaa Moosaa mas hooraa (al-ʾIsrāʾ 17:101)
English Sahih:
And We had certainly given Moses nine evident signs, so ask the Children of Israel [about] when he came to them and Pharaoh said to him, "Indeed I think, O Moses, that you are affected by magic." (Al-Isra [17] : 101)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസാക്കു നാം പ്രത്യക്ഷത്തില്‍ കാണാവുന്ന ഒമ്പതു തെളിവുകള്‍ നല്‍കി. നീ ഇസ്രയേല്യരോട് ചോദിച്ചു നോക്കുക: അദ്ദേഹം അവരിലേക്ക് ചെന്ന സന്ദര്‍ഭം; അപ്പോള്‍ ഫറവോന്‍ പറഞ്ഞു: ''മൂസാ, നിന്നെ മാരണം ബാധിച്ചവനായാണ് ഞാന്‍ കരുതുന്നത്.'' (അല്‍ഇസ്റാഅ് [17] : 101)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
തീര്‍ച്ചയായും മൂസായ്ക്ക് നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി.[1] അദ്ദേഹം അവരുടെ അടുത്ത് ചെല്ലുകയും, 'മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ് കരുതുന്നത്' എന്ന് ഫിര്‍ഔന്‍ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട് നീ ചോദിച്ച് നോക്കുക.
[1] സത്യനിഷേധികള്‍ക്ക് മൂസാ നബി(عليه السلام)യുടെ പ്രവാചകത്വം ബോധ്യപ്പെടാനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിൻ്റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിൻ്റെ വടി പാമ്പായിത്തീരുന്നത്. മൂന്നു മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിൻ്റെ എതിരാളികള്‍ക്ക് അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രെ. വരള്‍ച്ച, വിഭവദൗര്‍ലഭ്യം, പ്രളയം, വെട്ടുകിളി, പേന്‍, തവള, രക്തം എന്നിവ.