Wa maa mana'anaaa an nursila bil aayaati illaaa an kazzaba bihal awwaloon; wa aatainaa Samoodan naaqata mubsiratan fazalamoo bihaa; wa maa nursilu bil aayaati illaa takhweefaa (al-ʾIsrāʾ 17:59)
And nothing has prevented Us from sending signs [i.e., miracles] except that the former peoples denied them. And We gave Thamud the she-camel as a visible sign, but they wronged her. And We send not the signs except as a warning. (Al-Isra [17] : 59)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതില്‍ നിന്നു നമ്മെ തടയുന്നത് ഇവര്‍ക്കു മുമ്പുണ്ടായിരുന്നവര് അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിക്കളഞ്ഞുവെന്നതു മാത്രമാണ്. സമൂദ് ഗോത്രത്തിനു നാം പ്രത്യക്ഷ അടയാളമായി ഒട്ടകത്തെ നല്കി. എന്നാല്‍ അവരതിനോട് അതിക്രമം കാണിക്കുകയാണുണ്ടായത്. നാം ദൃഷ്ടാന്തങ്ങളയക്കുന്നത് ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. (അല്‍ഇസ്റാഅ് [17] : 59)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന് നമുക്ക് തടസ്സമായത് പൂര്വ്വികന്മാര് അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിക്കളഞ്ഞു എന്നത് മാത്രമാണ്. നാം ഥമൂദ് സമുദായത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട് ഒട്ടകത്തെ നല്കുകയുണ്ടായി. എന്നിട്ട് അവര്‍ അതിന്റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്.[1]
[1] ജനങ്ങളുടെ മനസ്സില്‍ ഭയവും ഭക്തിയും ജനിപ്പിക്കാന്‍ വേണ്ടിയത്രെ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുന്നത്.
2 Mokhtasar Malayalam
ബഹുദൈവാരാധകർ ആവശ്യപ്പെടുന്നത് പോലെ, റസൂലിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന -മരിച്ചവരെ ജീവിപ്പിക്കുന്നത് പോലുള്ള- അനുഭവവേദ്യമായ ദൃഷ്ടാന്തങ്ങൾ അവതരിപ്പിക്കാതെ നാം ഉപേക്ഷിച്ചത് ആദ്യകാല സമുദായങ്ങൾക്ക് നാം അപ്രകാരം അവതരിപ്പിച്ചു കൊടുക്കുകയും, അവർ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തു എന്നതിനാലാണ്. ഥമൂദ് ഗോത്രത്തിന് വ്യക്തവും മഹത്തരവുമായ ഒരു ദൃഷ്ടാന്തം നാം അവതരിപ്പിച്ചു നൽകി. (പാറക്കുള്ളിൽ നിന്ന് പുറത്തുവന്ന) ഒട്ടകമായിരുന്നു അത്. എന്നാൽ അവരതിനെ നിഷേധിച്ചു. അപ്പോൾ ഉടനടി അവർക്ക് നാം ശിക്ഷ ഇറക്കി. ദൂതന്മാരുടെ പക്കൽ നാം ദൃഷ്ടാന്തങ്ങൾ അയക്കുന്നത് അവരുടെ സമൂഹത്തെ ഭയപ്പെടുത്താൻ വേണ്ടിമാത്രമാണ്; അങ്ങനെ അവർ ഇസ്ലാം സ്വീകരിക്കുന്നതിന് വേണ്ടി.