[Iblees] said, "Do You see this one whom You have honored above me? If You delay me [i.e., my death] until the Day of Resurrection, I will surely destroy his descendants, except for a few." (Al-Isra [17] : 62)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇബ്ലീസ് പറഞ്ഞു: ''എന്നേക്കാള്‍ നീ ഇവനെ ആദരണീയനാക്കി. ഇവന് അതിനര്‍ഹനാണോയെന്ന് നീയെന്നെ അറിയിക്കുക. ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നീയെനിക്കു സമയം അനുവദിക്കുകയാണെങ്കില്‍ അവന്റെ സന്താനങ്ങളില്‍ അല്പം ചിലരെയൊഴികെ എല്ലാവരെയും ഞാന്‍ ആ പദവിയില്‍നിന്ന് പിഴുതെറിയുക തന്നെ ചെയ്യും.'' (അല്‍ഇസ്റാഅ് [17] : 62)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും.
2 Mokhtasar Malayalam
ഇബ്'ലീസ് തൻ്റെ രക്ഷിതാവിനോട് പറഞ്ഞു: എന്നോട് സാഷ്ടാംഗം ചെയ്യാൻ കൽപ്പിച്ചു കൊണ്ട്, എന്നെക്കാൾ നീ ആദരിച്ചിരിക്കുന്ന ഈ സൃഷ്ടിയെ കുറിച്ച് നീ എനിക്ക് പറഞ്ഞു തരൂ! ഇഹലോക ജീവിതത്തിൻ്റെ അവസാനം വരെ നീ എനിക്ക് ജീവിതം നീട്ടിനൽകുകയാണെങ്കിൽ ഉറപ്പായും ഇവൻ്റെ സന്തതികളെ ഞാൻ വഴിതെറ്റിക്കുകയും, നിൻ്റെ നേരായപാതയിൽ നിന്ന് പിഴപ്പിക്കുകയും ചെയ്യും; അവരുടെ കൂട്ടത്തിൽ നിന്ന് നീ സംരക്ഷിച്ച കുറച്ചു പേരെയൊഴികെ. നിൻ്റെ നിഷ്കളങ്കരായ ദാസന്മാരാകുന്നു അവർ.