Skip to main content

وَمِنَ الَّيْلِ فَتَهَجَّدْ بِهٖ نَافِلَةً لَّكَۖ عَسٰٓى اَنْ يَّبْعَثَكَ رَبُّكَ مَقَامًا مَّحْمُوْدًا  ( الإسراء: ٧٩ )

wamina al-layli
وَمِنَ ٱلَّيْلِ
And from the night
രാത്രിയില്‍ നിന്നു (തന്നെ)
fatahajjad
فَتَهَجَّدْ
arise from sleep for prayer
നീ തഹജ്ജുദ്‌ (നമസ്‌കാരം) ചെയ്യുക
bihi
بِهِۦ
with it
അതുമായി, അതുകൊണ്ട്
nāfilatan
نَافِلَةً
(as) additional
കൂടുതലായുള്ള (അധികമുള്ള) തെന്ന നിലക്കു
laka
لَّكَ
for you;
നിനക്കു
ʿasā
عَسَىٰٓ
it may be
ആയേക്കാം
an yabʿathaka
أَن يَبْعَثَكَ
that will raise you
നിന്നെ നിയോഗിക്കുക, എഴുന്നേല്‍പിക്കുക, അയക്കുക
rabbuka
رَبُّكَ
your Lord
നിന്റെ റബ്ബ്‌
maqāman
مَقَامًا
(to) a station
ഒരു സ്ഥാനത്തു
maḥmūdan
مَّحْمُودًا
praiseworthy
സ്‌തുതിക്കപ്പെടുന്നതായ

Wa minal laili fatahajjad bihee naafilatal laka 'asaaa any yab'asaka Rabbuka Maqaamam Mahmoodaa (al-ʾIsrāʾ 17:79)

English Sahih:

And from [part of] the night, pray with it [i.e., recitation of the Quran] as additional [worship] for you; it is expected that your Lord will resurrect you to a praised station. (Al-Isra [17] : 79)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

രാവില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്‌കരിക്കുക. ഇത് നിനക്ക് കൂടുതല്‍ അനുഗ്രഹം നേടിത്തരുന്ന ഒന്നാണ്. അതുവഴി നിന്റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കാം. (അല്‍ഇസ്റാഅ് [17] : 79)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു.[1] നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം.

[1] രാത്രിയില്‍ ഉറക്കമുണര്‍ന്നിട്ട് നിര്‍വഹിക്കുന്ന 'തഹജ്ജുദ്' നമസ്‌കാരം നബി(ﷺ)ക്ക് ഒരു നിര്‍ബന്ധ കര്‍മവും മറ്റു മുസ്‌ലിംകള്‍ക്ക് ഒരു ഐച്ഛിക കര്‍മവുമാണെന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം.