Say, "Allah is most knowing of how long they remained. He has [knowledge of] the unseen [aspects] of the heavens and the earth. How Seeing is He and how Hearing! They have not besides Him any protector, and He shares not His legislation with anyone." (Al-Kahf [18] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: അവര്‍ താമസിച്ചതിനെ സംബന്ധിച്ച് ഏറ്റം നന്നായറിയുക അല്ലാഹുവിനാണ്. ആകാശഭൂമികളുടെ രഹസ്യങ്ങള്‍ അറിയുന്നത് അവന്ന് മാത്രമാണ്. അവന് എന്തൊരു കാഴ്ചയുള്ളവന്! എത്ര നന്നായി കേള്ക്കുന്നവന്! ആര്‍ക്കും അവനല്ലാതെ ഒരു രക്ഷകനുമില്ല. തന്റെ ആധിപത്യത്തില്‍ അവനാരെയും പങ്കുചേര്‍ക്കുകയില്ല. (അല്‍കഹ്ഫ് [18] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവന് എത്ര കാഴ്ചയുള്ളവന്! എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്) യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന് പങ്കുചേര്‍ക്കുകയുമില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അവർ എത്ര കൊല്ലം അവരുടെ ഗുഹയിൽ വസിച്ചു എന്ന് അല്ലാഹുവിന് നല്ലവണ്ണം അറിയാം. അവരുടെ വാസസമയത്തെ കുറിച്ച് അവൻ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. അല്ലാഹുവിൻ്റെ വാക്കിന് ശേഷം ഇനി മറ്റാർക്കും അതിൽ അഭിപ്രായത്തിന് വകുപ്പില്ല. ആകാശങ്ങളിലും ഭൂമിയിലും മറഞ്ഞിരിക്കുന്നതെല്ലാം അവൻ്റേത് മാത്രമാകുന്നു; അവനാണവയെ സൃഷ്ടിച്ചതും അവനാണവയെല്ലാം അറിയുന്നതും. അവൻ എത്ര കാഴ്ചയുള്ളവനാണ്! എല്ലാം അവൻ കാണുന്നു. അവൻ എത്ര കേൾവിയുള്ളവനാണ്; എല്ലാം അവൻ കേൾക്കുന്നു! അവന് പുറമെ അവരുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഒരു രക്ഷാധികാരി അവർക്കില്ല. അവൻ്റെ വിധികർതൃത്വത്തിൽ ആരെയും അവൻ പങ്കുചേർക്കുകയില്ല. അവൻ മാത്രമാകുന്നു വിധികൽപ്പിക്കുന്നവൻ.