Wealth and children are [but] adornment of the worldly life. But the enduring good deeds are better to your Lord for reward and better for [one's] hope. (Al-Kahf [18] : 46)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാണ്. എന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെയടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. നല്ല പ്രതീക്ഷ നല്‍കുന്നതും അതുതന്നെ. (അല്‍കഹ്ഫ് [18] : 46)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
[1] സ്വത്തിനോടും സന്താനങ്ങളോടും സ്നഹമുണ്ടാവുക സ്വാഭാവികമാണ്. അതില്‍ അപാകതയില്ല. എന്നാല്‍ ശാശ്വതമായ ഫലം നല്കുന്ന സല്‍കര്‍മങ്ങള്‍ക്കാണ് ഒരു സത്യവിശ്വാസി മുന്‍ഗണന നല്‍കേണ്ടത്.
2 Mokhtasar Malayalam
സമ്പത്തും സന്താനങ്ങളുമെല്ലാം ഇഹലോക ജീവിതത്തിൽ അലങ്കാരമായി സ്വീകരിക്കപ്പെടാവുന്ന കാര്യങ്ങൾ മാത്രമാകുന്നു. അല്ലാഹുവിന് തൃപ്തികരമായ മാർഗത്തിൽ ചെലവഴിച്ചില്ലെങ്കിൽ സമ്പത്ത് പരലോകത്ത് യാതൊരു ഉപകാരവും ചെയ്യുകയില്ല. ഇഹലോകത്തുള്ള സർവ്വ അലങ്കാരങ്ങളെക്കാളും അല്ലാഹുവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളത് തൃപ്തികരമായ വാക്കുകൾക്കും പ്രവൃത്തികൾക്കുമാകുന്നു. മനുഷ്യൻ പ്രതീക്ഷ വെക്കുന്ന കാര്യങ്ങളിൽ ഏറ്റവും നല്ലത് അതാകുന്നു. കാരണം, ഐഹികലോകത്തെ അലങ്കാരങ്ങളെല്ലാം അവസാനിക്കുന്നതാകുന്നു. അല്ലാഹുവിങ്കൽ തൃപ്തികരമായ വാക്കുകൾക്കും പ്രവൃത്തികൾക്കുമുള്ള പ്രതിഫലമാകട്ടെ; എന്നെന്നും നിലനിൽക്കുന്നതുമാകുന്നു.