And [mention] when We said to the angels, "Prostrate to Adam," and they prostrated, except for Iblees. He was of the jinn and departed from [i.e., disobeyed] the command of his Lord. Then will you take him and his descendants as allies other than Me while they are enemies to you? Wretched it is for the wrongdoers as an exchange. (Al-Kahf [18] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: ''നിങ്ങള്‍ ആദമിന് സാഷ്ടാംഗം പ്രണമിക്കുക.'' അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന് ജിന്നുകളില്‍പെട്ടവനായിരുന്നു. അവന് തന്റെ നാഥന്റെ കല്പന ധിക്കരിച്ചു. എന്നിട്ടും നിങ്ങള്‍ എന്നെ വെടിഞ്ഞ് അവനെയും അവന്റെ സന്തതികളെയുമാണോ രക്ഷാധികാരികളാക്കുന്നത്? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. അക്രമികള്‍ക്ക് അല്ലാഹുവിന് പകരം കിട്ടിയത് വളരെ ചീത്തതന്നെ. (അല്‍കഹ്ഫ് [18] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന് ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്റെ രക്ഷിതാവിന്റെ കല്പന അവന് ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക: 'നിങ്ങൾ ആദമിന് അഭിവാദനത്തിൻ്റെ സാഷ്ടാംഗം അർപ്പിക്കുക.' അപ്പോൾ അവരെല്ലാം അവരുടെ രക്ഷിതാവിൻ്റെ കൽപ്പന അനുസരിച്ചു കൊണ്ട് ആദമിന് സുജൂദ് ചെയ്തു; ഇബ്'ലീസ് ഒഴികെ. ജിന്നുകളിൽ പെട്ടവനായിരുന്നു അവൻ; മലക്കുകളിൽ പെട്ടവനായിരുന്നില്ല. അവൻ വിസമ്മതിക്കുകയും, ആദമിന് സാഷ്ടാംഗം അർപ്പിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു. അങ്ങനെ അവൻ തൻ്റെ രക്ഷിതാവിനെ ധിക്കരിച്ചു. അല്ലയോ മനുഷ്യരെ! നിങ്ങൾ അവനെയും അവൻ്റെ സന്താനങ്ങളെയും എനിക്ക് പുറമെയുള്ള രക്ഷകർത്താക്കളായി സ്വീകരിക്കുകയാണോ?! അവരാകട്ടെ, നിങ്ങളുടെ ശത്രുക്കളാണ്. എങ്ങനെയാണ് നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ രക്ഷാധികാരികളായി സ്വീകരിക്കുക?! പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും, അല്ലാഹുവിൻ്റെ രക്ഷാകർതൃത്വം സ്വീകരിക്കാതിരിക്കുകയും ചെയ്ത അതിക്രമികളുടെ പ്രവർത്തനം എത്ര മോശമായിരിക്കുന്നു.