He said, "Did you see when we retired to the rock? Indeed, I forgot [there] the fish. And none made me forget it except Satan – that I should mention it. And it took its course into the sea amazingly." (Al-Kahf [18] : 63)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അയാള്‍ പറഞ്ഞു: ''അങ്ങ് കണ്ടോ? നാം ആ പാറക്കല്ലില്‍ അഭയം തേടിയ നേരത്ത് ഞാന്‍ ആ മത്സ്യത്തെ പറ്റെയങ്ങ് മറന്നുപോയി. അക്കാര്യം പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതാരുമല്ല. മത്സ്യം കടലില്‍ അദ്ഭുതകരമാം വിധം അതിന്റെ വഴി തേടുകയും ചെയ്തു.'' (അല്‍കഹ്ഫ് [18] : 63)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോവുകതന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.
2 Mokhtasar Malayalam
ഭൃത്യൻ പറഞ്ഞു: നാം ആ പാറക്കല്ലിൽ അഭയം പ്രാപിച്ച സന്ദർഭത്തിൽ സംഭവിച്ചത് താങ്കൾ കണ്ടുവോ?! മത്സ്യത്തിൻ്റെ കാര്യം താങ്കളോട് പറയുവാൻ ഞാൻ മറന്നു പോയതാണ്. അത് താങ്കളോട് പറയുന്നതിൽ നിന്ന് എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. തീർച്ചയായും മത്സ്യത്തിന് ജീവൻ വരികയും, അത് സമുദ്രത്തിലൂടെ ഒരു വഴി കണ്ടെത്തുകയും ചെയ്തു. (അതിൻ്റെ പ്രവർത്തനം) അത്ഭുതം ജനിപ്പിക്കുന്നത് തന്നെ!