Skip to main content

وَيَسْـَٔلُوْنَكَ عَنْ ذِى الْقَرْنَيْنِۗ قُلْ سَاَتْلُوْا عَلَيْكُمْ مِّنْهُ ذِكْرًا ۗ  ( الكهف: ٨٣ )

wayasalūnaka
وَيَسْـَٔلُونَكَ
And they ask you
അവര്‍ നിന്നോടു ചോദിക്കുന്നു
ʿan dhī l-qarnayni
عَن ذِى ٱلْقَرْنَيْنِۖ
about Dhul-qarnain Dhul-qarnain
ദുല്‍ഖര്‍നൈനിയെക്കുറിച്ചു
qul
قُلْ
Say
പറയുക
sa-atlū
سَأَتْلُوا۟
"I will recite
ഞാന്‍ ഓതിക്കേള്‍പ്പിക്കാം
ʿalaykum
عَلَيْكُم
to you
നിങ്ങള്‍ക്കു
min'hu
مِّنْهُ
about him
അദ്ദേഹത്തെക്കുറിച്ചു
dhik'ran
ذِكْرًا
a remembrance"
ഒരു പ്രസ്താവന.

Wa yas'aloonaka 'an Zil Qarnaini qul sa atloo 'alaikum minhu zikraa (al-Kahf 18:83)

English Sahih:

And they ask you, [O Muhammad], about Dhul-Qarnayn. Say, "I will recite to you about him a report." (Al-Kahf [18] : 83)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെക്കുറിച്ചു ചോദിക്കുന്നു. പറയുക: ''അദ്ദേഹത്തെ സംബന്ധിച്ച വിവരം ഞാന്‍ നിങ്ങളെ വായിച്ചുകേള്‍പ്പിക്കാം.'' (അല്‍കഹ്ഫ് [18] : 83)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ നിന്നോട് ദുല്‍ഖര്‍നൈനി[1]യെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം.

[1] പരിശുദ്ധഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ദുല്‍ഖര്‍നൈനി ആരാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല.
ദുല്‍ഖര്‍നൈനി എന്ന വാക്കിൻ്റെ ഭാഷാര്‍ത്ഥം രണ്ട് നൂറ്റാണ്ട് ജീവിച്ചവന്‍ എന്നോ, രണ്ട് 'കൊമ്പു'ള്ളവന്‍ എന്നോ ആയിരിക്കും. അപ്പോള്‍ ഇത് ഒരുവ്യക്തിനാമമായിരിക്കില്ല. ഒരു അപരാഭിധാനം മാത്രമായിരിക്കും. ഈ അപരനാമം നല്‍കപ്പെട്ട വ്യക്തി ലോകം മുഴുവൻ ഭരിച്ച മുസ്‌ലിമായ ഒരു ചക്രവർത്തിയായിരുന്നു.