Skip to main content

فَنَادٰىهَا مِنْ تَحْتِهَآ اَلَّا تَحْزَنِيْ قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا   ( مريم: ٢٤ )

fanādāhā
فَنَادَىٰهَا
So cried to her
അപ്പോള്‍ അവന്‍ അവളെ വിളിച്ചു (പറഞ്ഞു)
min taḥtihā
مِن تَحْتِهَآ
from beneath her
അതിന്‍റെ ചുവട്ടില്‍ നിന്നു, അവളുടെ അടിയില്‍ നിന്നു
allā taḥzanī
أَلَّا تَحْزَنِى
"That (do) not grieve
നീ വ്യസനിക്കേണ്ട എന്നു
qad jaʿala
قَدْ جَعَلَ
verily (has) placed
ആക്കിയിട്ടുണ്ട്
rabbuki
رَبُّكِ
your Lord
നിന്‍റെ റബ്ബ്
taḥtaki
تَحْتَكِ
beneath you
നിന്‍റെ താഴെ, നിന്‍റെ കീഴില്‍
sariyyan
سَرِيًّا
a stream
ഒരു മഹാനെ, മാന്യനെ, ഒരു ഉറവുചാല്‍

Fanaadaahaa min tahtihaan allaa tahzanee qad ja'ala Rabbuki tahtaki sariyyaa (Maryam 19:24)

English Sahih:

But he called her from below her, "Do not grieve; your Lord has provided beneath you a stream. (Maryam [19] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: ''നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. (മര്‍യം [19] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി[1] ഉണ്ടാക്കി തന്നിരിക്കുന്നു.

[1] 'സരിയ്യ്' എന്ന പദത്തിനാണ് ഇവിടെ അരുവി എന്ന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മഹാന്‍ എന്നും ആ പദത്തിന് അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥപ്രകാരം 'ഖദ്ജഅല...' എന്ന വാക്യാംശത്തിൻ്റെ പരിഭാഷ 'നിൻ്റെ രക്ഷിതാവ് നിനക്ക് കീഴില്‍ ഒരു മഹാനെ (മഹാനായ പുത്രനെ) ഉണ്ടാക്കിയിരിക്കുന്നു' എന്നായിരിക്കും. വിളിച്ചുപറഞ്ഞത് ഒരു മലക്കാണോ അതല്ല, നവജാതശിശുവായ ഈസാ(عليه السلام) തന്നെയാണോ എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ട്. ഈസാ (عليه السلام) തൊട്ടിലില്‍വെച്ച് സംസാരിച്ച കാര്യം 30ാം വചനത്തില്‍ പറയുന്നുണ്ട്.