Then the factions differed [concerning Jesus] from among them, so woe to those who disbelieved – from the scene of a tremendous Day. (Maryam [19] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ അവര്‍ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായി. ആ ഭീകരനാളിനെ കണ്ടുമുട്ടുമ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം കടുത്ത വിപത്താണുണ്ടാവുക. (മര്‍യം [19] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി.[1] അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.
[1] ഇസ്റാഈല്യരില്‍ ഒരു വിഭാഗം ഈസാ നബി(عليه السلام)യില്‍ വിശ്വസിച്ചു. മറ്റു ചിലർ അവിശ്വസിച്ചു. ചിലർ ഈസാ നബി അല്ലാഹുവിൻ്റെ പുത്രനാണെന്നും, മറ്റു ചിലർ ഈസാ നബി(عليه السلام) തന്നെയാണ് അല്ലാഹുവെന്നും വാദിച്ചു. മറ്റു ചിലർ ത്രിയേകത്വം ജല്പിച്ചു. യഹൂദികൾ ഈസാ നബി(عليه السلام) യെ നിഷേധിക്കുകയും മോശമായ ആരോപണങ്ങൾ അവിടുത്തെക്കുറിച്ചും മാതാവ് മർയമിനെക്കുറിച്ചും പറഞ്ഞുണ്ടാക്കുകയും ചെയ്തു.
2 Mokhtasar Malayalam
അങ്ങനെ ഈസായുടെ കാര്യത്തിൽ അഭിപ്രായഭിന്നതയിലായവർ ഭിന്നിച്ചു പോയി. അദ്ദേഹത്തിൻ്റെ ജനത വ്യത്യസ്ത കക്ഷികളായി തീരുകയും ചെയ്തു. അവരിൽ ചിലർ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനാണെന്ന് പറയുകയും ചെയ്തു. യഹൂദന്മാരെ പോലെ ചിലർ അദ്ദേഹത്തെ നിഷേധിക്കുകയും ചെയ്തു. ഒരു കൂട്ടർ അദ്ദേഹത്തിൻ്റെ കാര്യത്തിൽ അതിരുകവിയുകയും അദ്ദേഹം തന്നെയാണ് അല്ലാഹു എന്നു പറയുകയും ചെയ്തു. അല്ലാഹുവിൻ്റെ മകനാണ് അദ്ദേഹം എന്നു പറഞ്ഞ ചിലരുമുണ്ട്. അല്ലാഹു അതിൽ നിന്നെല്ലാം ഔന്നത്യമുള്ളവനായിരിക്കുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ വിഷയത്തിൽ അഭിപ്രായവ്യത്യാസത്തിലായവർക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ ഗുരുതരമായ കാഴ്ച്ചകളും വിചാരണയും ശിക്ഷയും സാക്ഷ്യം വഹിക്കുന്നതിലൂടെ നാശമുണ്ടാകട്ടെ!