ثُمَّ نُنَجِّى الَّذِيْنَ اتَّقَوْا وَّنَذَرُ الظّٰلِمِيْنَ فِيْهَا جِثِيًّا ( مريم: ٧٢ )
Summa nunajjil lazeenat taqaw wa nazaruz zaalimeena feehaa jisiyyaa (Maryam 19:72)
English Sahih:
Then We will save those who feared Allah and leave the wrongdoers within it, on their knees. (Maryam [19] : 72)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നെ, സൂക്ഷ്മത പാലിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തും. അക്രമികളെ മുട്ടിലിഴയുന്നവരായി നരകത്തീയില്‍ ഉപേക്ഷിക്കുകയും ചെയ്യും. (മര്‍യം [19] : 72)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
പിന്നീട് ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്.[1]
[1] സത്യവിശ്വാസികളെയും, സത്യനിഷേധികളെയും അല്ലാഹു നരകത്തിൻ്റെ മുമ്പില്‍ ഹാജരാക്കുമെന്നും എന്നിട്ട് ധര്‍മനിഷ്ഠരായ സത്യവിശ്വാസികളെ അവിടെ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോകുമെന്നും, സത്യനിഷേധികളെ നരകത്തിലേക്ക് തള്ളുമെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം.