O you who have believed, spend from that which We have provided for you before there comes a Day in which there is no exchange [i.e., ransom] and no friendship and no intercession. And the disbelievers – they are the wrongdoers. (Al-Baqarah [2] : 254)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക. കൊള്ളക്കൊടുക്കയോ സൗഹൃദമോ ശിപാര്‍ശയോ ഒന്നും നടക്കാത്ത നാള് വന്നെത്തുംമുമ്പെ. സത്യനിഷേധികള്‍ തന്നെയാണ് അക്രമികള്‍. (അല്‍ബഖറ [2] : 254)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്കിയിട്ടുള്ളതില് നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! ഖിയാമത്ത് നാൾ വന്നെത്തുന്നതിന് മുൻപ് നിങ്ങൾക്ക് നാം നല്‍കിയിട്ടുള്ള അനുവദനീയമായ സമ്പാദ്യങ്ങളിൽ നിന്ന് നിങ്ങൾ ചെലവഴിക്കുവിൻ. തനിക്ക് ഉപകാരപ്രദമായത് സമ്പാദിച്ചു കൂട്ടാവുന്ന രൂപത്തിലുള്ള കച്ചവടമോ, പ്രയാസങ്ങളിൽ സഹായകമാവുന്ന സുഹൃദ്ബന്ധങ്ങളോ ഇല്ലാത്ത; അല്ലാഹു തൃപ്തിപ്പെടുകയും ഉദ്ദേശിക്കുകയും ചെയ്താലല്ലാതെ ഉപകാരം ചെയ്യുകയോ ഉപദ്രവം തടയുകയോ ചെയ്യുന്ന ഒരു ശുപാർശയോ ഇല്ലാത്ത ദിവസമത്രെ അത്. അല്ലാഹുവിൽ അവിശ്വസിച്ചതിനാൽ സത്യനിഷേധികൾ തന്നെയാകുന്നു യഥാർത്ഥ അതിക്രമകാരികൾ.