And fear a Day when no soul will suffice for another soul at all, nor will intercession be accepted from it, nor will compensation be taken from it, nor will they be aided. (Al-Baqarah [2] : 48)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരാള്‍ക്കും മറ്റൊരാളുടെ ബാധ്യത ഏല്ക്കാനാവാത്ത; ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ സ്വീകരിക്കാത്ത; കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ലഭിക്കാത്ത ആ ദിനത്തെ കരുതിയിരിക്കുക. (അല്‍ബഖറ [2] : 48)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക.[1] (അന്ന്) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
[1] പരലോകത്ത് അല്ലാഹു ന്യായവിധി നടത്തുന്ന ദിവസമത്രെ അത്.
2 Mokhtasar Malayalam
അല്ലാഹു കൽപിച്ചത് പ്രവർത്തിക്കുകയും, വിലക്കിയത് വെടിയുകയും ചെയ്തുകൊണ്ട് ഖിയാമത്ത് നാളിലെ ശിക്ഷയിൽ നിന്നും നിങ്ങൾ നിങ്ങളെ സംരക്ഷിക്കുക. ആ ദിവസം ഒരാളും മറ്റൊരാൾക്കും ഒരു ഉപകാരവും ചെയ്യാണ് കഴിയില്ല. ഉപദ്രവം തടയാനോ ഉപകാരം ലഭിക്കാനോ അല്ലാഹുവിൻറെ അനുമതി കൂടാതെ ഒരാളുടെ ശുപാർശയും അന്ന് സ്വീകരിക്കപ്പെടുകയില്ല. ഭൂമി നിറയെ സ്വർണ്ണം തന്നെ ആയാൽ പോലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ മോചനദ്രവ്യം നൽകിയാൽ വാങ്ങുകയില്ല. അന്ന് അവരെ സഹായിക്കാൻ ഒരാളുമുണ്ടാവുകയില്ല. ശുപാർശകനോ മോചനദ്രവ്യമോ സഹായിയോ ഉപകാരപ്പെടില്ലെങ്കിൽ രക്ഷപ്പെടാൻ പിന്നെന്തു മാർഗം?!