Wa nada'ul mawaazeenal qista li Yawmil Qiyaamati falaa tuzlamu nafsun shai'aa; wa in kaana misqaala habbatim min khardalin atainaa bihaa; wa kafaa binaa haasibeen (al-ʾAnbiyāʾ 21:47)
And We place the scales of justice for the Day of Resurrection, so no soul will be treated unjustly at all. And if there is [even] the weight of a mustard seed, We will bring it forth. And sufficient are We as accountant. (Al-Anbya [21] : 47)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം നീതിനിഷ്ഠമായ തുലാസ്സുകള്‍ സ്ഥാപിക്കും. പിന്നെ ആരോടും അല്പവും അനീതി കാണിക്കുകയില്ല. കര്‍മം ഒരു കടുകുമണിത്തൂക്കമായാല്‍ പോലും നാമത് വിലയിരുത്തും. കണക്കുനോക്കാന്‍ നാം തന്നെ മതി. (അല്‍അമ്പിയാഅ് [21] : 47)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍[1] നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി.
[1] കര്‍മങ്ങള്‍ കൃത്യമായി തൂക്കി കണക്കാക്കുന്ന തുലാസുകള്‍.
2 Mokhtasar Malayalam
നീതിപൂർവ്വകമായ തുലാസുകൾ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവിടെ സന്നിഹിതരായവരുടെ പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കുന്നതിനായി നാം സ്ഥാപിക്കുന്നതാണ്. അന്നേ ദിവസം ഒരാളോടും അനീതി പ്രവർത്തിക്കപ്പെടുകയില്ല. ആരുടെയും (ഇഹലോകത്ത് ചെയ്ത) നന്മകൾ കുറക്കുകയോ, (ചെയ്യാത്ത) തിന്മകൾ വർദ്ധിപ്പിക്കുകയോ ഇല്ല. അങ്ങനെ തൂക്കിനോക്കപ്പെടുന്ന പ്രവർത്തനം ഒരു കടുകുമണിയുടെ വലിപ്പം മാത്രമുള്ളതാണെങ്കിൽ അതും നാം കൊണ്ടുവരും. നമ്മുടെ അടിമകളുടെ പ്രവർത്തനങ്ങൾക്ക് കൃത്യമായ കണക്കു വെക്കാൻ നാം മതിയായവനാണ്.