And for every [religious] community We have appointed a rite [of sacrifice] that they may mention the name of Allah over what He has provided for them of [sacrificial] animals. For your god is one God, so to Him submit. And, [O Muhammad], give good tidings to the humble [before their Lord] (Al-Hajj [22] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓരോ സമുദായത്തിനും നാം ഓരോ ബലിനിയമം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്കേകിയ കന്നുകാലികളില്‍ അവന്റെ നാമമുച്ചരിച്ച് അറുക്കാന്‍വേണ്ടിയാണിത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ നിങ്ങളവനുമാത്രം വഴിപ്പെടുക. വിനയം കാണിക്കുന്നവരെ ശുഭവാര്‍ത്ത യറിയിക്കുക. (അല്‍ഹജ്ജ് [22] : 34)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം[1] നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. (നബിയേ,) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
[1] 'മന്‍സക്' എന്ന പദത്തിന് ആരാധനാകര്‍മം എന്നും, ബലികര്‍മം എന്നും അര്‍ത്ഥമുണ്ട്. മുൻകഴിഞ്ഞ സമുദായങ്ങളെയെല്ലാം അല്ലാഹു ആരാധനാകര്‍മങ്ങളുടെയും ബലിയുടെയും രൂപം പഠിപ്പിച്ചിട്ടുണ്ട്.
2 Mokhtasar Malayalam
കഴിഞ്ഞു പോയ എല്ലാ സമുദായത്തിനും അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ട് ബലിയർപ്പിക്കുക എന്നതിനായി നാം ആരാധനാകർമ്മം നിശ്ചയിച്ചിട്ടുണ്ട്. അവർ അല്ലാഹുവിലേക്ക് സാമീപ്യത്തിനായി ബലിയർപ്പിക്കുന്ന വേളയിൽ അല്ലാഹുവിൻ്റെ നാമം സ്മരിക്കുന്നതിന് വേണ്ടിയാണത്. ഒട്ടകങ്ങളെയും പശുക്കളെയും ആടുകളെയും അല്ലാഹു അവർക്ക് നൽകിയതിന് നന്ദിയായി കൊണ്ടും. ജനങ്ങളെ! അതിനാൽ നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ യാതൊരു പങ്കുകാരനുമില്ലാത്ത ഏകനായ ആരാധ്യനാകുന്നു. താഴ്മ കാണിക്കുകയും അനുസരിക്കുകയും ചെയ്തു കൊണ്ട് അവന് മാത്രം നിങ്ങൾ കീഴൊതുങ്ങുക. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് ഭയഭക്തി പുലർത്തുകയും, നിഷ്കളങ്കമായി അവനെ ആരാധിക്കുകയും ചെയ്യുന്നവർക്ക് സന്തോഷമുണ്ടാക്കുന്ന വാർത്ത അറിയിക്കുക.