Their meat will not reach Allah, nor will their blood, but what reaches Him is piety from you. Thus have We subjected them to you that you may glorify Allah for that [to] which He has guided you; and give good tidings to the doers of good. (Al-Hajj [22] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്. അവന് നിങ്ങള്‍ക്കവയെ അവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ നേര്‍വഴിയിലാക്കിയതിന് നിങ്ങളവന്റെ മഹത്വം കീര്‍ത്തിക്കാന്‍ വേണ്ടിയാണത്. സച്ചരിതരെ നീ ശുഭവാര്‍ത്ത അറിയിക്കുക. (അല്‍ഹജ്ജ് [22] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന് അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തിത്തന്നിരിക്കുന്നു. (നബിയേ,) സദ്വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
2 Mokhtasar Malayalam
നിങ്ങൾ ബലിയർപ്പിച്ച മൃഗങ്ങളുടെ മാംസങ്ങളോ രക്തമോ അല്ലാഹുവിൻ്റെ അടുക്കൽ എത്തുകയില്ല. അതൊന്നും അവനിലേക്ക് ഉയർത്തപ്പെടുകയുമില്ല. മറിച്ച്, അതിൽ നിങ്ങൾ പുലർത്തിയ സൂക്ഷ്മതയാകുന്നു അല്ലാഹുവിലേക്ക് എത്തുക. ഈ ബലികർമ്മത്തിലൂടെ അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നതിൽ നിങ്ങൾ പുലർത്തുന്ന നിഷ്കളങ്കത; (അതാകുന്നു അല്ലാഹുവിലേക്ക് എത്തുക). അപ്രകാരം അല്ലാഹു അവയെ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. നിങ്ങളെ സത്യത്തിലേക്ക് നയിച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിനായി അല്ലാഹുവിനെ നിങ്ങൾ മഹത്വപ്പെടുത്തുന്നതിന് (അല്ലാഹു അക്ബർ എന്ന് തക്ബീർ ചൊല്ലൽ) വേണ്ടി. അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നത് നന്നാക്കുകയും, അല്ലാഹുവിൻ്റെ സൃഷ്ടികളോട് ഇടപഴുകുന്നത് നന്നാക്കുകയും ചെയ്യുന്നവർക്ക് സന്തോഷമേകുന്ന വാർത്ത അറിയിക്കുക.