And when Our verses are recited to them as clear evidences, you recognize in the faces of those who disbelieve disapproval. They are almost on the verge of assaulting those who recite to them Our verses. Say, "Then shall I inform you of [what is] worse than that? [It is] the Fire which Allah has promised those who disbelieve, and wretched is the destination." (Al-Hajj [22] : 72)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയാണെങ്കില്‍ സത്യനിഷേധികളുടെ മുഖങ്ങളില്‍ വെറുപ്പ് പ്രകടമാകുന്നത് നിനക്കു മനസ്സിലാകും. നമ്മുടെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍പോലും അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഏതെന്ന് ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ? നരകത്തീയാണത്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. അതെത്ര ചീത്ത സങ്കേതം! (അല്‍ഹജ്ജ് [22] : 72)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവിശ്വാസികളുടെ മുഖങ്ങളില്‍ അനിഷ്ടം (പ്രകടമാകുന്നത്) നിനക്ക് മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍ തന്നെ അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നരകാഗ്നിയത്രെ അത്. അവിശ്വാസികള്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ചെന്നുചേരാനുള്ള ആ സ്ഥലം എത്ര ചീത്ത!
2 Mokhtasar Malayalam
താങ്കൾ അവർക്ക് മേൽ ഖുർആനിലുള്ള നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിച്ചാൽ അല്ലാഹുവിനെ നിഷേധിച്ചവരുടെ മുഖങ്ങൾ അവ കേൾക്കുമ്പോൾ അതിനോടുള്ള നീരസത്താൽ ചുളിയുന്നതായി നിനക്ക് കാണാൻ കഴിയും. കടുത്ത ദേഷ്യം കാരണത്താൽ അവർക്ക് നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു നൽകുന്നവരെ അവർ പിടികൂടുക വരെ ചെയ്തേക്കാം. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങളുടെ ഈ ദേഷ്യത്തെക്കാളും മുഖം ചുളിക്കലിനെക്കാളും മോശമായ ഒരു കാര്യത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?! അല്ലാഹു അവനെ നിഷേധിച്ചവരെ പ്രവേശിപ്പിക്കും എന്ന് താക്കീത് ചെയ്ത നരകമാണത്. അവർ മടങ്ങിച്ചെല്ലുന്ന ആ സങ്കേതം എത്ര മോശമായിരിക്കുന്നു.